08 August Saturday

മിന്നും വിജയം

വെബ് ഡെസ്‌ക്‌Updated: Wednesday Jul 1, 2020
തിരുവനന്തപുരം 
എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ മികച്ച വിജയം കൈവരിച്ച് കഴക്കൂട്ടം മണ്ഡലത്തിലെ സ്‌കൂളുകൾ. മണ്ഡലത്തിലെ സർക്കാർ, എയ്ഡഡ് സ്‌കൂളുകൾ 97.4 ശതമാനം വിജയം നേടിയപ്പോൾ 22 വിദ്യാർഥികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കി.  മണ്ഡലത്തിലെ 10 സ്‌കൂളുകളിലെ 467 പേർ പരീക്ഷ എഴുതിയതിൽ 455 പേർ വിജയിച്ചു. 
ശ്രീകാര്യം ഗവ. എച്ച്എസ്, ചെമ്പഴന്തി എസ്എൻജിഎച്ച്എസ്, കട്ടേല എച്ച്എസ്എസ്, കറ്റച്ചക്കോണം എച്ച്എസ്, കരിക്കകം എച്ച്എസ്, മെഡിക്കൽ കോളേജ് എച്ച്എസ്എസ്, പള്ളിത്തുറ എച്ച്എസ്എസ് എന്നീ സ്‌കൂളുകൾ 100 ശതമാനം വിജയം കരസ്ഥമാക്കി. കഴക്കൂട്ടം മണ്ഡലത്തിലെ സമഗ്ര വിദ്യാഭ്യാസ വികസനം ലക്ഷ്യമാക്കി മന്ത്രി കടകംപള്ളി സുരേന്ദ്രൻ നടപ്പാക്കിയ പദ്ധതിയാണ്‌ പ്രകാശം. വിദ്യാർഥികളെയും അധ്യാപകരെയും മന്ത്രി അഭിനന്ദിച്ചു.
ഗ്രാമീണ വിദ്യാലയങ്ങൾക്ക് നൂറുമേനി
വെഞ്ഞാറമൂട്
ഗ്രാമീണ വിദ്യാലയങ്ങൾക്ക് ഇക്കുറിയും നൂറുമേനി വിജയം. മിതൃമ്മല ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ, ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ, കന്യാകുളങ്ങര, ഭരതന്നൂർ സ്കൂളുകളാണ് നൂറു ശതമാനം വിജയം കൈവരിച്ചത്.
മിതൃമ്മല ഗേൾസിൽ 24 പേരും ബോയിസിൽ 23 പേരും കന്യാകുളങ്ങര ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ 39 പേരും ഭരതന്നൂർ ഹയർ സെക്കൻഡറി സ്കൂളിൽ 35 പേരും എല്ലാ വിഷയത്തിനും എ പ്ലസ് നേടി. കല്ലറ ഗവ വിഎച്ച്എസ്എസിലെ 75 കുട്ടികൾ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. 
വെഞ്ഞാറമൂട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ 70 കുട്ടികൾ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. പിരപ്പൻകോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ 33 പേർ എല്ലാ വിഷയത്തിനും എ പ്ലസ് നേടി, തേമ്പാമൂട് ജനതാഹയർ സെക്കൻഡറി സ്കൂളിൽ 14 കുട്ടികൾ എല്ലാ വിഷയത്തിനും എ പ്ലസ് നേടി.
 
കിളിമാനൂർ
എസ്എസ്എൽസി പരീക്ഷയിൽ കിളിമാനൂർ ഉപജില്ലയിലെ മൂന്ന് സ്കൂളിന്‌ നൂറുശതമാനം വിജയം. തട്ടത്തുമല ​ഗവ. ഹയർ സെക്കൻഡറി സ്കൂൾ, കിളിമാനൂർ രാജാരവിവർമ ​ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, കുടവൂർ എകെഎം ഹൈസ്കൂൾ എന്നിവയാണ് മികച്ച വിജയം നേടിയത്‌. 
തട്ടത്തുമല ​ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പരീക്ഷയെഴുതിയ 89 പേരിൽ 17 പേർക്ക്‌  എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചു. കിളിമാനൂർ രാജാരവിവർമ ​ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പരീക്ഷയെഴുതിയ 162 പേരിൽ 44 പേർക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചു. കുടവൂർ എകെഎംഎച്ച്എസിൽ 73 പേർ പരീക്ഷയെഴുതിയതിൽ മൂന്നു പേർക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചു. ന​ഗരൂർ നെടുംപറമ്പ് ​ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പരീക്ഷയെഴുതിയ 53 പേരും വിജയിച്ചു.
തിളങ്ങി ആറ്റിങ്ങൽ
ആറ്റിങ്ങല്‍
എസ്‌എസ്‌എൽസി പരീക്ഷയിൽ 98.47 ശതമാനം വിജയവുമായി ആറ്റിങ്ങല്‍ വിദ്യാഭ്യാസ ജില്ല. സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് മേഖലകളിലായി 37 സ്‌കൂളുകള്‍ നൂറുശതമാനം വിജയം നേടി. ഇതിൽ 19 എണ്ണം സര്‍ക്കാര്‍ സ്‌കൂളുകളാണ്‌. 1564 കുട്ടികള്‍ക്ക് എല്ലാ വിഷയത്തിനും എ പ്ലസുണ്ട്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ 1006 കുട്ടികളും എയ്ഡഡ് സ്‌കൂളുകളില്‍ 351 കുട്ടികളും അണ്‍എയ്ഡഡ് സ്‌കൂളുകളില്‍ 207 കുട്ടികളും എല്ലാവിഷയത്തിനും എ പ്ലസ് നേടി. 
സര്‍ക്കാര്‍ സ്‌കൂളുകളില്‍ 98.62 ശതമാനവും എയ്ഡഡ് സ്‌കൂളുകളില്‍ 97.81 ശതമാനവും അണ്‍ എയ്ഡഡ് മേഖലയില്‍ 99.82 ശതമാനവുമാണ് വിജയം.
അയിലം ഗവ. ഹൈസ്കൂളിൽ പരീക്ഷയെഴുതിയ 44 പേരും വിജയിച്ചു. ഗവ. മോഡൽ  ബോയ്‌സ് എച്ച്‌എസ്‌എസിൽ 281 പേർ എഴുതിയതിൽ 277 പേർ വിജയിച്ചു. 35 പേർ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി. അവനവഞ്ചേരി ഹൈസ്കൂളിൽ 220 വിദ്യാർഥികളിൽ 219 പേരും വിജയിച്ചു. ആറ്റിങ്ങൽ ഗേൾസ് എച്ച്എസ്എസിലെ 414 വിദ്യാർഥികളിൽ 410 പേർ വിജയിച്ചു. ഇളമ്പ ഹയർ സെക്കൻഡറി സ്‌കൂളിൽ പരീക്ഷയെഴുതിയ 233 പേരിൽ 230 പേരും വിജയിച്ചു.
മികവിൽ ജിഎംഎച്ച്എസ്എസ്‌ 
വർക്കല 
വർക്കല ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ എസ്എസ്എൽസി പരീക്ഷയെഴുതിയ 348 വിദ്യാർഥികളിൽ 344 പേരും വിജയിച്ചു. 98.85 ശതമാനം വിജയം. ഇടവ എംആർഎംഎംഎച്ച് 97 ശതമാനം വിജയം നേടി. 32 വിദ്യാർഥികൾ മുഴുവൻ എ പ്ലസ് നേടി.
വിതുര
മലയോര മേഖലയിലെ സ്കൂളുകൾക്കും എസ്എസ്എൽസി പരീക്ഷയിൽ തിളക്കമാർന്ന വിജയം. ഒട്ടുമിക്ക സ്കൂളും നൂറുമേനി വിജയം നേടി. ആര്യനാട് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, തൊളിക്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ, ചെറ്റച്ചൽ ഹൈസ്കൂൾ, ഇടിഞ്ഞാർ ഗവ. ട്രൈബൽ ഹൈസ്കൂൾ, ആനപ്പാറ ഹൈസ്കൂൾ, പനയ്ക്കോട് വികെ കാണി ഗവ. ഹൈസ്കൂൾ, ഇളവട്ടം ബിആർഎം ഹൈസ്കൂൾ, ഉഴമലയ്ക്കൽ എസ്എൻഎച്ച്എസ്എസ് തുടങ്ങിയ സ്കൂളുകളിൽ നൂറ് ശതമാനമാണ് വിജയം. വിതുര ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ 99.13 ശതമാനമാണ് വിജയം. 32 വിദ്യാർഥികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി. നന്ദിയോട് എസ്കെവി ഹയർ സെക്കൻഡറി സ്കൂളിൽ 98 ശതമാനമാണ് വിജയം. 19 വിദ്യാർഥികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി. ആര്യനാട് ഗവ. വിഎച്ച്എസ്എസിൽ 21 പേരും ഇളവട്ടം ബിആർഎംഎച്ച്എസിൽ 12 പേരും മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി. തൊളിക്കോട് ഗവ. എച്ച്എസ്എസിൽ നാല് പേരും പനയ്ക്കോട് വികെ കാണി ഹൈസ്കൂളിൽ അഞ്ച് പേരും ഉഴമലയ്ക്കൽ എസ്എൻഎച്ച്എസ്എസിൽ 48 പേരും മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി.
വെള്ളനാട്‌ ജി കാർത്തികേയൻ സ്മാരക ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ 99.5 ശതമാനവും അരുവിക്കര ഗവ. ഹയർ സെക്കൻഡറി സ്കൂൾ 98.75 ശതമാനവും വിജയം നേടി. വെള്ളനാട് സ്കൂളിൽ പരീക്ഷ എഴുതിയ 440 വിദ്യാർഥികളിൽ 438 പേരും വിജയിച്ചു. 51 വിദ്യാർഥികൾക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. അരുവിക്കര സ്കൂളിൽ പരീക്ഷ എഴുതിയ 160 വിദ്യാർഥികളിൽ 158 പേർ വിജയിച്ചു. 32 പേർക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു.
തിളങ്ങി കാട്ടാക്കട
കാട്ടാക്കട
കാട്ടാക്കട, കള്ളിക്കാട് പഞ്ചായത്തുകളിലെ എയ്‌ഡഡ്‌ സ്‌കൂളുകൾ ഉൾപ്പെടെ അഞ്ച് സ്‌കൂളുകൾക്ക്‌ നൂറുശതമാനം വിജയം. നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ മികച്ച സ്കൂളായി പേരുകേട്ട കുളത്തുമ്മൽ സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളിൽ പരീക്ഷയെഴുതിയ 130 പേരും വിജയിച്ചു. 21 പേർക്ക് എല്ലാ വിഷയത്തിനും എ പ്ലസ്‌ ലഭിച്ചു. 
പ്ലാവൂർ സ്‌കൂളിൽ പരീക്ഷയെഴുതിയ 193 പേരും വിജയിച്ചു. 41 പേർ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. കാട്ടാക്കട പി ആർ വില്യം സ്‌കൂളിൽ പരീക്ഷയെഴുതിയ 227 പേരും വിജയിച്ചു. ഇതിൽ  24 പേർ  എല്ലാ വിഷയത്തിനും എ പ്ലസ്‌ നേടി. നെയ്യാർഡാം ഹയർ സെക്കൻഡറി സ്‌കൂളിൽ പരീക്ഷയെഴുതിയ 41 പേരും വിജയിച്ചു. ആറുപേർ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. 327 കുട്ടികൾ പരീക്ഷ എഴുതിയ മാറനല്ലൂർ ഡി വി എൻ എൻ എം എച്ച് എസ്എസിൽ മുഴുവൻ കുട്ടികളും വിജയിച്ചു. സബ് ജില്ലയിൽ കൂടുതൽ വിദ്യാർഥികൾ പരീക്ഷയെഴുതിയ സ്‌കൂളാണിത്‌. വാവോട് ഹൈസ്‌കൂളിലെ 48 പേരിൽ ആറുപേർക്ക് എല്ലാ വിഷയത്തിനും എ പ്ലസുണ്ട്.
പൂവച്ചൽ ഗവ. വൊക്കേഷണൽ ആൻഡ് ഹയർസെക്കൻഡറി സ്‌കൂളിൽ പരീക്ഷയെഴുതിയ 116 പേരിൽ 113 പേർ വിജയിച്ചു. ഏഴുപേർക്കാണ് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ഉള്ളത്. പട്ടകുളം വീരണകാവ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ 130 പേർ പരീക്ഷയെഴുതി. 129 പേർ വിജയിച്ചു. 18 വിദ്യാർഥികൾക്ക് എ പ്ലസ് ഉണ്ട്. 
കുറ്റിച്ചൽ പരുത്തിപ്പള്ളി ഗവ. വൊക്കേഷണൽ ആൻഡ് ഹയർസെക്കൻഡറി സ്‌കൂളിൽ 144 പേർ പരീക്ഷയെഴുതിയതിൽ 142 പേർ വിജയിച്ചു.നാല് പേർക്ക് എല്ലാവിഷയത്തിനും എ പ്ലസ് ലഭിച്ചു. 
ഉത്തരംകോട് ഇരുവേലി ഹൈസ്‌കൂളിൽ 42 പേരിൽ 41 പേർ വിജയിച്ചു. 9 പേർക്ക് എല്ലാവിഷയത്തിനും എ പ്ലസ് ഉണ്ട്. വെള്ളനാട്‌ ജി കാർത്തികേയൻ സ്മാരക ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ 99.5 ശതമാനവും. 
അരുവിക്കര ഗവ. ഹയർ സെക്കൻഡറി സ്കൂൾ 98.75 ശതമാനവും വിജയം നേടി. വെള്ളനാട് സ്കൂളിൽ പരീക്ഷ എഴുതിയ 440 വിദ്യാർഥികളിൽ 438 പേരും വിജയിച്ചു. 51 വിദ്യാർഥികൾക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. അരുവിക്കര സ്കൂളിൽ പരീക്ഷ എഴുതിയ 160 വിദ്യാർഥികളിൽ 158 പേർ വിജയിച്ചു. 32 പേർക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു.
നെടുമങ്ങാട് ഏരിയയിലെ 15 കേന്ദ്രത്തിൽ സത്യഗ്രഹം നടന്നു. നെടുമങ്ങാട് പോസ്റ്റ് ഓഫീസിനു മുന്നിൽ സിഐടിയു ഏരിയ ട്രഷറർ കെ എ അസീസ് ഉദ്ഘാടനംചെയ്തു.വിതുരയിൽ  സിഐടിയു ഏരിയ സെക്രട്ടറി എസ് സഞ്ജയൻ ഉദ്ഘാടനംചെയ്തു. ടി എൽ ബൈജു, രാജീവ് എന്നിവർ സംസാരിച്ചു. കാട്ടാക്കടയിൽ പി എസ് പ്രഷീദ് ഉദ്‌ഘാടനം ചെയ്തു. പ്രഭാകരൻ, സുരേഷ് കുമാർ, ഐ ബി സതീഷ് എംഎൽഎ, സിഐടിയു ഏരിയ പ്രസിഡന്റ്‌ എം ഫ്രാൻസിസ്, സിപിഐ എം ലോക്കൽ സെക്രട്ടറി ജെ ബീജു എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top