20 August Tuesday
നെടുമങ്ങാട‌് കൊലപാതകം

ആറു മാസം നീണ്ട ആസൂത്രണംഅസീം താന്നിമൂട‌്

വെബ് ഡെസ്‌ക്‌Updated: Monday Jul 1, 2019
 
നെടുമങ്ങാട് 
മകളെ കൊല്ലാൻ  മഞ്ജുഷയും അനീഷും ആറുമാസം മുമ്പേ പദ്ധതി തയ്യാറാക്കിയിരുന്നതായി പൊലീസ‌്. ആറുമാസം മുമ്പാണ‌് മഞ്ജുഷയും അനീഷും തമ്മിലുള്ള ബന്ധം പറഞ്ഞുധരിപ്പിച്ച പ്രകാരമല്ലെന്ന‌് മീരയ്ക്ക‌് മനസ്സിലായത‌്. അന്നുമുതല്‍ അനീഷുമായുള്ള  ബന്ധത്തിനെതിരെ മീര വീട്ടില്‍ പ്രശ്നമുണ്ടാക്കാന്‍ തുടങ്ങി. മീരയെ തന്റെ അച്ഛനും അമ്മയ്ക്കുമൊപ്പം പാര്‍പ്പിച്ച് വീട്ടില്‍ സുഹൃത്തിനൊപ്പം താമസിക്കാനായിരുന്നു  മഞ്ജുഷയുടെ പദ്ധതി. മീര അതിന‌് തയ്യാറാകാത്തതിനാല്‍ കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നു. 
 
കഴുത്തു ഞെരിച്ചു കൊന്ന് കെട്ടിത്തൂക്കാനായിരുന്നു പദ്ധതി. പലതവണ അതിനു തുനിഞ്ഞെങ്കിലും സാഹചര്യം അനുകൂലമാകാത്തതിനാല്‍ കഴിഞ്ഞില്ല.ഒടുവിലാണ് കൊന്ന് പൊട്ടക്കിണറ്റില്‍ തള്ളിയശേഷം നാടുവിടാന്‍ തീരുമാനിച്ചത്. നാടുവിട്ട് എല്ലാം ശാന്തമാകുമ്പോള്‍ മടങ്ങിയെത്തി പൊട്ടക്കിണറ്റില്‍ നിന്നും തെളിവുകള്‍ നീക്കം ചെയ്യാനായിരുന്നു തീരുമാനം. എന്നാൽ മഞ്ജുഷയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അമ്മയ്ക്കും മകള്‍ക്കുമായി അന്വേഷണം നടത്തിയതോടെയാണ‌് സംഭവം പുറത്തറിഞ്ഞത‌്.
പ്രധാന വാർത്തകൾ
 Top