04 July Saturday

സുഭിക്ഷ കേരളത്തിനായി‌ മെഡിക്കൽ കോളേജ് സൂപ്രണ്ടും

വെബ് ഡെസ്‌ക്‌Updated: Monday Jun 1, 2020

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഒറ്റൂരിൽ ഡോ. ഷർമദിന്റെ ഭൂമിയിൽ ബി സത്യൻ എംഎൽഎയുടെ നേതൃത്വത്തിൽ കൃഷിയിറക്കുന്നു

വർക്കല 
സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമാകാൻ തിരുവനന്തപുരം മെഡിക്കൽകോളേജ്‌ സൂപ്രണ്ട്‌ ഡോ. ഷർമദും. തരിശുനിലങ്ങളിൽ കൃഷിയിറക്കി സുഭിക്ഷകേരളം സൃഷ്ടിക്കാനായി ഒറ്റൂർ പഞ്ചായത്തിലെ മുള്ളറംകോട് ഏലായിൽ തുടക്കമായി. ഡോ. ഷർമദിന്റെ ഉടമസ്ഥതയിലുള്ള തരിശുനിലം കൃഷിയോഗ്യമല്ലാതെ കിടക്കുകയായിരുന്നു. സുഭിക്ഷ കേരളം പദ്ധതിയിൽ ആകൃഷ്ടനായ ഡോ. ഷർമദ് എത്തി പാടശേഖരസമിതിക്ക് ഭൂമി കൈമാറുകയും ചെയ്തു. ബി സത്യൻ എംഎൽഎ സുഭിക്ഷകേരളം പദ്ധതി ഉദ്ഘാടനം നിർവഹിച്ചു. പാടം ഉഴുത് വിത്തുപാകി ഞാറുനടുന്ന പഴയ രീതി തിരികെ കൊണ്ടുവരാൻ വേണ്ടിയുള്ള ജനകീയ ഇടപെടലാണ് സുഭിക്ഷ കേരളം പദ്ധതിയിലൂടെ നടപ്പാക്കി വരുന്നത്. പാടശേഖര സമിതിയുടെ നേതൃത്വത്തിൽ ഉടൻ കൃഷി ആരംഭിക്കും.  
പ്രധാന വാർത്തകൾ
 Top