02 July Thursday

ഒറ്റൂരിൽ ഇൻഡോർ സ്റ്റേഡിയം ഒരുങ്ങുന്നു

സ്വന്തം ലേഖകൻUpdated: Monday Jun 1, 2020

ഒറ്റൂർ ഇൻഡോർ സ്റ്റേഡിയത്തിന്റെ നിർമാണപുരോഗതി ബി സത്യൻ എംഎൽഎ വിലയിരുത്തുന്നു

വർക്കല 
ഒറ്റൂർ, മണമ്പൂർ പഞ്ചായത്തുകളിലെ നാട്ടുകാരുടെ ചിരകാല അഭിലാഷമായ ഒറ്റൂർ ഇൻഡോർ സ്റ്റേഡിയത്തിന്റെ പണി ഉടൻ പൂർത്തിയാകും. ബി സത്യൻ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്നും 1 കോടി 28 ലക്ഷം രൂപ ചെലവാക്കിയാണ്‌ സ്റ്റേഡിയം നിർമിക്കുന്നത്‌.ജൂൺ മധ്യത്തോടെ സ്‌റ്റേഡിയത്തിന്റെ ഉദ്‌ഘാടനം നടക്കുമെന്ന്‌ നീറുവിളയിലെത്തി നിർമാണ പുരോഗതി വിലയിരുത്തിയ ശേഷം ബി സത്യൻ എംഎൽഎ അറിയിച്ചു. 
 
ലോക്ക്ഡൗൺ സമയത്തും സർക്കാർ നിയന്ത്രണങ്ങൾ പാലിച്ച് നിർമാണം നടന്നുവരികയാണ്. 50 ലക്ഷം രൂപ കൂടി ചെലവാക്കി ഇലക്ട്രിക്, ഫ്ലഡ് ലൈറ്റ് വർക്കുകൾ, റൂഫിങ്‌, ഫ്ലോറിങ്‌ മാറ്റ്, ഗ്യാലറി, ഗ്രൗണ്ട് വർക്കുകൾ എന്നിവ ഉടൻ പൂർത്തിയാക്കും.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top