കിളിമാനൂർ
വീടിന് സമീപം നിർത്തിയിട്ട ബൈക്ക് കത്തിച്ച കേസിൽ പ്രതി പിടിയിൽ. വട്ടവിള സ്വദേശി സൂരജാ(22)ണ് പിടിയിലായത്. കിളിമാനൂർ വട്ടവിള ജീനാഭവനിൽ മനീഷിന്റെ പൾസർ ബൈക്കാണ് പ്രതി കത്തിച്ചത്. കഴിഞ്ഞ 26നായിരുന്നു സംഭവം. കിളിമാനൂർ ഇൻസ്പെക്ടർ എസ് സനൂജ്, എസ്‌ഐ വിജിത്ത് കെ നായർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. മുൻവൈരാഗ്യത്താലാണ് പ്രതി ബൈക്ക് കത്തിച്ചതെന്ന് പൊലീസ് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..