20 July Saturday

കഞ്ചിക്കോട്ട‌് സ‌്പെഷ്യൽ സോൺ രൂപീകരിക്കും: മന്ത്രി ഇ പി ജയരാജൻ

വെബ് ഡെസ്‌ക്‌Updated: Thursday Jun 20, 2019


തിരുവനന്തപുരം
കഞ്ചിക്കോട്ട‌് ഇൻഡ‌സ‌്ട്രിയൽ സ‌്പെഷ്യൽ സോൺ രൂപീകരിക്കുമെന്ന‌്  മന്ത്രി ഇ പി ജയരാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വ്യവസായികൾക്ക‌് ഇവിടെത്തന്നെ പ്രവർത്തിക്കാനുള്ള സാഹചര്യം ഒരുക്കും. സംരംഭകരെ കേരളത്തിൽ നിലനിലർത്തും. കൂടാതെ സംസ്ഥാനത്തെ മുഴുവൻ വ്യവസായികൾക്കും പരിരക്ഷ ഉറപ്പാക്കും. കഞ്ചിക്കോട്ട‌് നിർമിച്ച ഫുഡ‌്പാർക്കിന്റെ ഉദ‌്ഘാടനം ഉടൻ നടത്തും.

കേരളത്തിന്റെ ഏക ഒളിമ്പിക‌്സ‌് മെഡൽ ജേതാവായ മാനുവൽ ഫ്രെഡറിക്കിന‌് സർക്കാർ നിർമിച്ച വീടിന്റെ താക്കോൽ 29ന‌് കണ്ണൂരിൽ നടക്കുന്ന ചടങ്ങിൽ കൈമാറും. കേന്ദ്ര സർക്കാരിൽനിന്ന് കടുത്ത അവഗണനയാണ് മാനുവൽ നേരിട്ടത്.  മ്യൂണിക് ഒളിമ്പിക്‌സിൽ മെഡൽ നേടിയ ടീമിലെ എട്ടുപേരെ അർജുന അവാർഡും രണ്ടുപേരെ പത്മശ്രീയും നൽകി ആദരിച്ചപ്പോൾ മാനുവലിനെ മറന്നു.  യുഡിഎഫ‌് സർക്കാർ പയ്യാമ്പലത്ത് വീട്‌ വയ‌്ക്കാൻ മൂന്ന് സെന്റ് സ്ഥലം നൽകിയെങ്കിലും നിർമാണപ്രവൃത്തികൾക്ക് അനുമതിയില്ലാത്ത മേഖലയിലായിരുന്നു ഭൂമി. അതിനു പകരം മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരം 15 ലക്ഷം രൂപ വിലയുള്ള അഞ്ച‌് സെന്റ് സ്ഥലം സർക്കാർ സൗജന്യമായി നൽകി. സ‌്പോർട‌്സ‌് കൗൺസിലിന്റെ നേതൃത്വത്തിൽ വീട് നിർമാണം പത്തുമാസത്തിനകം പൂർത്തിയാക്കിയതായും ഇ പി പറഞ്ഞു.


പ്രധാന വാർത്തകൾ
 Top