12 December Thursday

ടൈറ്റാനിയം അഴിമതി : റവന്യൂ റിക്കവറി കേസ്‌ ഇന്ന്‌ ഹൈക്കോടതിയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 9, 2019


കണ്ണൂർ
ട്രാവൻകൂർ ടൈറ്റാനിയം അഴിമതിയുമായി ബന്ധപ്പെട്ട റവന്യൂ റിക്കവറി കേസ്‌ ബുധനാഴ്‌ച ഹൈക്കോടതിമുമ്പാകെ വരും. ജസ്‌റ്റിസ്‌ എ കെ ജയശങ്കരൻ നമ്പ്യാരാണ്‌ കേസ്‌ പരിഗണിക്കുന്നത്‌.

വിദേശത്തുനിന്ന്‌ യന്ത്രസംവിധാനങ്ങൾ  ഇറക്കുമതിചെയ്‌ത വകയിലുള്ള പിഴത്തുകയ്‌ക്കായി കസ്‌റ്റംസ്‌, വിദേശ വ്യാപാര വകുപ്പുകൾ അയച്ച  റവന്യൂ റിക്കവറി നോട്ടീസ്‌ ചോദ്യംചെയ്‌ത്‌ കമ്പനിയാണ്‌ ഹൈക്കോടതിയെ സമീപിച്ചത്‌. ഡ്യൂട്ടി ഇളവായി നൽകിയ തുക, അതിന്റെ പലിശ, പിഴ ഇനങ്ങളിലായി 85 കോടിയോളം രൂപ ഈടാക്കുന്നതിനാണ്‌ ഇരു വകുപ്പുകളും ജപ്‌തി നടപടി സ്വീകരിച്ചത്‌. ഇറക്കുമതിചെയ്‌ത്‌ ഇപ്പോഴും കെട്ടുപൊട്ടിക്കാതെ തുരുമ്പെടുക്കുന്ന  യന്ത്രസംവിധാനങ്ങളാണ്‌  ടൈറ്റാനിയം അഴിമതിയിലെ പ്രധാന ഘടകം.

മാലിന്യനിർമാർജന പ്ലാന്റ്‌ സ്ഥാപിക്കുന്നതിന്റെ മറവിൽ നടന്ന 256 കോടിയുടെ അഴിമതിക്കേസ്‌ അന്വേഷണം സംസ്ഥാന സർക്കാർ സിബിഐക്കു വിട്ടിരിക്കുകയാണ്‌. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തല, മുൻ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ്‌  എന്നിവരടക്കമുള്ളവർ ഈ കേസിൽ പ്രതിസ്ഥാനത്താണ്‌.


പ്രധാന വാർത്തകൾ
 Top