16 August Sunday

മോഡി സ്‌തുതിയിൽ മാറ്റമില്ലെന്ന്‌ ശശി തരൂർ

പ്രത്യേക ലേഖകൻUpdated: Thursday Aug 29, 2019



തിരുവനന്തപുരം
മോഡി നല്ല കാര്യം ചെയ്‌താൽ അങ്ങനെതന്നെ പറയുമെന്ന്‌ ആവർത്തിച്ച്‌ ശശി തരൂർ  കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‌ ബുധനാഴ്‌ച വിശദീകരണം നൽകി. രമേശ്‌ ചെന്നിത്തല അടക്കമുള്ളവരെ വെല്ലുവിളിച്ച തരൂർ മുല്ലപ്പള്ളിയെയും തള്ളി. കോൺഗ്രസ്‌ നേതാക്കൾക്കെതിരെ മുള്ളും മുനയും പരിഹാസവും നിറഞ്ഞ പരാമർശമാണ്‌ വിശദീകരണത്തിലുള്ളത്‌.

‘താൻ മോഡിയെ വിമർശിച്ചതിന്റെ പത്ത്‌ ശതമാനംപോലും കേരളത്തിലെ മറ്റു നേതാക്കൾ നടത്തിയിട്ടില്ല. ഇക്കാര്യങ്ങൾ കെപിസിസി പ്രസിഡന്റിന്‌ അറിവുള്ളതല്ലേ’ എന്നാണ്‌ തരൂരിന്റെ ചോദ്യം. വിശദീകരണം ചോദിച്ച കത്ത്‌ ചോർത്തി നൽകിയതിനും  ട്വിറ്ററിലൂടെ മുല്ലപ്പള്ളിക്കുനേരെ തരൂരിന്റെ കുത്തുവാക്കുണ്ട്‌.

മോഡി അനുകൂല പ്രസ്‌താവനയെ വിമർശിച്ച മുതിർന്ന നേതാക്കളെയും എംപിമാരെയും തരൂർ വെല്ലുവിളിച്ചതിനെത്തുടർന്നാണ്‌ കെപിസിസി വിശദീകരണം തേടിയത്‌.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top