14 December Saturday

പ്രക്ഷോഭം ശക്തമാക്കാൻ എസ്എഫ്‌ഐ

വെബ് ഡെസ്‌ക്‌Updated: Sunday Nov 17, 2019


കൊല്ലം
മദ്രാസ് ഐഐടിയിൽ മലയാളി വിദ്യാർഥിനി ഫാത്തിമയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന്‌ ആവശ്യപ്പെട്ട് എസ്എഫ്‌ഐ  പ്രക്ഷോഭം ശക്തമാക്കുന്നു. തമിഴ്‌നാട്ടിൽ തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി ക്യാമ്പസുകളിൽ പ്രതിഷേധം നടത്തും. ഐഐടിയിലെ തുടർച്ചയായ വിദ്യാർഥി ആത്മഹത്യകളെക്കുറിച്ച് സമഗ്രാന്വേഷണം  നടത്തണമെന്ന് സംസ്ഥാന പ്രസിഡന്റ് എ ടി കണ്ണൻ, സെക്രട്ടറി വി മാരിയപ്പൻ എന്നിവർ  പ്രസ്താവനയിൽ പറഞ്ഞു.

മരണത്തിനു കാരണക്കാരായവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന്‌ ആവശ്യപ്പെട്ട് എസ്എഫ്ഐ തമിഴ്നാട് വനിതാ സബ് കമ്മിറ്റി കുംഭകോണത്ത് പ്രകടനം നടത്തി. സംസ്ഥാന കൺവീനർ കാവ്യ, കേന്ദ്ര കമ്മിറ്റിഅംഗം ജാൻസി റാണി എന്നിവർ നേതൃത്വം നൽകി.  അന്വേഷണത്തിൽ ഐഐടി  അധികൃതർ പൂർണമായി സഹകരിക്കണമെന്നും  ഫാത്തിമയുടെ  ബന്ധുക്കൾക്കുണ്ടായ ആശങ്കകൾ പരിഹരിക്കണമെന്നും വനിതാ സബ്കമ്മിറ്റി ആവശ്യപ്പെട്ടു. തിരുപ്പുർ, തഞ്ചാവൂർ, തുത്തുക്കുടി, കാഞ്ചീപുരം എന്നിവിടങ്ങളിൽ എസ്എഫ്‌ഐ  ജില്ലാകമ്മിറ്റി നേതൃത്വത്തിൽ പ്രകടനം നടന്നു.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top