08 December Sunday

വാളയാര്‍: നാലു പ്രതികള്‍ക്കുകൂടി നോട്ടീസ്

വെബ് ഡെസ്‌ക്‌Updated: Saturday Nov 16, 2019


കൊച്ചി
വാളയാറിൽ പെൺകുട്ടികളെ മരിച്ചനിലയിൽ കണ്ടെത്തിയതിൽ രജിസ്റ്റർ ചെയ്ത നാലു കേസുകളിലെ പ്രതികൾക്കുകൂടി ഹൈക്കോടതി നോട്ടീസ് അയച്ചു. പ്രതികളെ വെറുതെവിട്ട പാലക്കാട് സെഷൻസ് കോടതി വിധിക്കെതിരെ കുട്ടികളുടെ അമ്മ നൽകിയ അപ്പീലിലാണ് ഡിവിഷൻ ബെഞ്ച് നടപടി.

പീഡനം സഹിക്കാനാവാതെ ഒമ്പതും 13ഉം വയസ്സുള്ള കുട്ടികൾ ആത്മഹത്യ ചെയ്തെന്ന കേസിലെ പ്രതികളായ വലിയ മധു, കുട്ടി മധു, ഷിബു, പ്രദീപ്കുമാർ എന്നിവർക്കാണ് നോട്ടീസ്. അപ്പീലുകൾ വേഗം വാദംകേട്ട് വിധി പറയണമെന്ന് ഹർജിക്കാരി ആവശ്യപ്പെട്ടു.
 


പ്രധാന വാർത്തകൾ
 Top