29 February Saturday

കിഫ്ബി ചട്ടങ്ങൾ ഭേദഗതി ചെയ്തതിൽ തെറ്റില്ല: ഹൈക്കോടതി

വെബ് ഡെസ്‌ക്‌Updated: Wednesday Jan 15, 2020


കൊച്ചി
മസാല ബോണ്ട് വിൽപ്പനയ്‌ക്ക് കിഫ്ബിയുടെ ചട്ടങ്ങൾ ഭേദഗതി ചെയ്ത സർക്കാർ നടപടിയിൽ തെറ്റില്ലെന്ന് ഹൈക്കോടതി. ചട്ടം ഭേദഗതി ചെയ്യാൻ സർക്കാരിന് അധികാരമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ഭേദഗതിയും ഭരണഘടനാ ചട്ടങ്ങളും തമ്മിൽ പൊരുത്തക്കേട് കാണുന്നില്ലെന്നും ചീഫ് ജസ്റ്റിസ് എസ് മണികുമാറും ജസ്റ്റിസ് ഷാജി പി ചാലിയും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് ഫണ്ട് സമാഹരിക്കാൻ കിഫ്ബി ചട്ടങ്ങൾ ദേദഗതി ചെയ്ത് മസാല ബോണ്ട് വിറ്റ സർക്കാർ നടപടി ചോദ്യം ചെയ്ത് തിരുവനന്തപുരം സ്വദേശിയായ ചാർട്ടേഡ് അക്കൗണ്ടന്റ്‌ രഞ്ജിത്ത്‌ കാർത്തികേയൻ സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിച്ചത്. വിദേശത്തുനിന്ന് വായ്‌പ എടുക്കാൻ സംസ്ഥാനത്തിന് അധികാരമില്ലെന്നും കിഫ്ബി സർക്കാർ സ്ഥാപനമാണന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

കോടതി പരാമർശത്തെ തുടർന്ന് മസാല ബോണ്ടിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി പിൻവലിച്ചു. ഭേദഗതി ചോദ്യം ചെയ്യാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഹർജിക്കാരന് വേണമെങ്കിൽ മസാല ബോണ്ട് വിൽപ്പനയ്‌ക്കായി സർക്കാർ ഇറക്കിയ വിജ്ഞാപനത്തിന്റെ സാധുത ചോദ്യം ചെയ്യാമെന്ന് വ്യക്തമാക്കി.


പ്രധാന വാർത്തകൾ
 Top