Deshabhimani

സർക്കാരിന്‌ ജപ്‌തി തടയാം ; നിയമം പ്രാബല്യത്തിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 10, 2024, 12:10 AM | 0 min read


തിരുവനന്തപുരം
ജപ്തി നടപടികൾ സർക്കാരിന്‌ താൽക്കാലികമായി നിർത്തിവയ്‌പ്പിക്കാൻ അധികാരം നൽകുന്ന  കേരള നികുതി വസൂലാക്കൽ (ഭേദഗതി) നിയമം പ്രാബല്യത്തിൽ. ജപ്തി നടപടിക്ക്‌ വിധേയരാകുന്നവർക്ക്‌ ആശ്വാസമേകുന്ന നിരവധി ഭേദഗതികളാണ്‌ ബില്ലിന്റെ പ്രത്യേകത. നിയമസഭ പാസാക്കിയ ബിൽ വിജ്ഞാപനംചെയ്‌ത്‌ ഉത്തരവിറങ്ങി.

20 ലക്ഷംവരെയുള്ള വായ്‌പയിൽ ജപ്‌തി നടപടികൾ മുഖ്യമന്ത്രിക്ക്‌  താൽക്കാലികമായി നിർത്തിവയ്‌ക്കാൻ ഉത്തരവിടാം. അതിന് മുകളിലുള്ള തുകയ്‌ക്ക്‌ സംസ്ഥാന സർക്കാരിനും ഇടപെടാം. കാൽലക്ഷം വരെയുള്ള വായ്‌പയിൽ തഹസിൽദാർക്കും ഒരുലക്ഷം രൂപവരെ കലക്ടർക്കും അഞ്ചുലക്ഷം രൂപവരെ റവന്യൂമന്ത്രിക്കും 10 ലക്ഷം രൂപവരെ ധനമന്ത്രിക്കും  ജപ്‌തി നടപടികൾ നിർത്തിവയ്‌ക്കാനാകും. പിഴപ്പലിശ ഉൾപ്പെടെ 12 ശതമാനത്തിൽനിന്ന് ഒമ്പതു ശതമാനമാക്കി കുറയ്‌ക്കാനും സർക്കാരിന്‌ കഴിയും. ജപ്തിചെയ്യപ്പെട്ട ഭൂമി അഞ്ചുവർഷത്തിനകം ഉടമയ്‌ക്ക്‌ തിരിച്ചുപിടിക്കാനും അവസരമുണ്ട്‌.

ജൂലൈ ഒന്നിന്‌ റവന്യൂമന്ത്രി കെ രാജൻ നിയമസഭയിൽ അവതരിപ്പിച്ച ഭേദഗതി സബ്‌ജക്‌ട്‌ കമ്മിറ്റിയുടെ പരിശോധനയ്‌ക്കുശേഷം ചർച്ചചെയ്‌ത്‌ അംഗീകരിക്കുകയായിരുന്നു.



deshabhimani section

Related News

0 comments
Sort by

Home