20 November Wednesday

ഏതന്വേഷണവും നേരിടാമെന്ന്‌ മുല്ലപ്പള്ളി

വെബ് ഡെസ്‌ക്‌Updated: Wednesday Oct 9, 2019


കൊച്ചി
പാലാരിവട്ടം പാലം നിർമാണ അഴിമതിയിൽ ഏത്‌ ഏജൻസിയുടെ അന്വേഷണവും സ്വാഗതംചെയ്യുന്നുവെന്ന്‌ കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പാലാരിവട്ടം അഴിമതിയിൽ ആരോപണവിധേയനായ വി കെ ഇബ്രാഹിംകുഞ്ഞ്‌ എംഎൽഎ പ്രചാരണത്തിൽ സജീവമല്ലാത്തത്‌ സംബന്ധിച്ച ചോദ്യത്തിന്‌ ഘടകകക്ഷികളുടെ ഏതൊക്കെ നേതാക്കൾ പ്രചാരണത്തിൽ പങ്കെടുക്കണമെന്ന്‌ തീരുമാനിക്കുന്നത്‌ അതത്‌ പാർടികളാണെന്നായിരുന്നു മുല്ലപ്പള്ളിയുടെ മറുപടി.

സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാകും ഉപതെരഞ്ഞെടുപ്പ്‌ ഫലം. അഞ്ചിടത്തും യുഡിഎഫ്‌ വിജയിക്കും. സിപിഐ എമ്മും എൽഡിഎഫും രാഷ്‌ട്രീയ വിഷയങ്ങൾ ചർച്ചയാക്കുന്നില്ല. പാലായിലും എൽഡിഎഫ്‌ ഈ നയമാണ്‌ അനുവർത്തിച്ചതെന്നും മുല്ലപ്പള്ളി പറഞ്ഞു. ഹൈബി ഈഡൻ എംപി,  വി ഡി സതീശൻ എംഎൽഎ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.


പ്രധാന വാർത്തകൾ
 Top