23 September Wednesday

സ്‌മാർട്ടാകാൻ 5000 ഗ്രാമീണ റോഡ്‌; പണി തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 5, 2020


തിരുവനന്തപുരം
പ്രളയത്തിൽ തകർന്ന ഗ്രാമീണ റോഡുകൾ ഇനി സ്‌മാർട്ടാകും. മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ്‌ പുനരുദ്ധരണ പദ്ധതിയിൽ 5000 റോഡാണ്‌ പുനരുദ്ധരിക്കുന്നത്‌. ഇതിന്റെ പ്രവൃത്തി മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസുവഴി ഉദ്ഘാടനം ചെയ്തു.  എ സി മൊയ്തീൻ അധ്യക്ഷനായി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന്‌ 1000 കോടിരൂപയാണ്‌ പദ്ധതിക്ക്‌ നൽകുന്നത്‌. സംസ്ഥാനത്ത് ആദ്യമായി തദ്ദേശ റോഡുകൾക്കായി ആവിഷ്കരിക്കുന്ന പ്രത്യേക പദ്ധതിയാണിത്. 2018-ലെയും 2019-ലെയും പ്രളയത്തിൽ തകർന്നതും തദ്ദേശസ്ഥാപനങ്ങളുടെ പരിധിയിൽ വരുന്നതുമായ റോഡുകളുടെ നവീകരണമാണ് ലക്ഷ്യമിടുന്നത്. 5000 പ്രവൃത്തിയിലൂടെ 11,000 കിലോമീറ്റർ ദൈർഘ്യം വരുന്ന റോഡുകളാണ് പുനരുദ്ധരിക്കുക.

നിർമാണപുരോഗതിയും ഗുണനിലവാരവും പരിശോധിക്കാൻ ജില്ലാതലത്തിൽ നിരീക്ഷണ സമിതികളുണ്ടാകും. തദ്ദേശഭരണ സ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും മേൽനോട്ടത്തിലാകും നിർമാണം.  പ്രാദേശികതലത്തിൽ ഒട്ടേറെപ്പേർക്ക് തൊഴിൽ ലഭിക്കും.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top