25 September Friday

ബീഫ് കഴിച്ചത് വാജ്‌പേയ് : സസ്‌പെന്‍ഷന്‍ ഏഷ്യാനെറ്റ് ന്യൂസില്‍..ശമ്പളം ഇല്ലാതെ രണ്ടുപേര്‍ പുറത്ത്

വെബ് ഡെസ്‌ക്‌Updated: Sunday Jul 26, 2020

കൊച്ചി> മുന്‍ പ്രധാനമന്ത്രിയും ബിജെപി നേതാവുമായിരുന്ന എ ബി വാജ്പേയ് ബീഫ് കഴിച്ചെന്ന പരാമര്‍ശമുള്ള വാര്‍ത്ത പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ ഏഷ്യാനെറ്റ് ന്യൂസ് വെബ് എഡിഷനില്‍ രണ്ടുപേര്‍ക്ക് സസ്‌പെന്‍ഷന്‍. അസോസിയേറ്റ് എഡിറ്റര്‍ കെ പി റഷീദിനെയും സബ് എഡിറ്റര്‍ ജിതിരാജിനെയുമാണ് പുറത്താക്കിയത്. റഷീദിന് ഒരു മാസമാണ് ശമ്പളമില്ലാത്ത  സസ്പെന്‍ഷന്‍.
 
പത്രപ്രവര്‍ത്തകനായ ബിആര്‍പി ഭാസ്‌ക്കര്‍ മാധ്യമം വാരികയില്‍ എഴുതുന്ന ആത്മകഥയിലെ ഒരു ഭാഗമാണ് ഏഷ്യാനെറ്റ് വെബ് എഡിഷന്‍ വാര്‍ത്തയാക്കിയത്. ബിജെപിയുടെ സംസ്ഥാന നേതാക്കള്‍ ഇത്  ശ്രദ്ധയില്‍പെടുത്തിയതോടെ ചാനല്‍ ഉടമയും ബിജെപി എംപിയുമായ രാജീവ് ചന്ദ്രശേഖര്‍ നേരിട്ടാണ് നടപടിയ്ക്ക് നിര്‍ദേശം നല്‍കിയത്. ചാനലിന്റെ വാര്‍ത്താ സംബന്ധമായ കാര്യങ്ങളില്‍ രാജീവ് ചന്ദ്രശേഖര്‍ ഇടപെടാറേ ഇല്ലെന്നു എഡിറ്റര്‍ ആവര്‍ത്തിക്കുന്നതിനിടയിലാണ് ഈ നടപടി.
 
ശ്രീലങ്കയില്‍ നടന്ന ചേരിചേരാ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുടെ സമ്മേളന വേദിയില്‍ നടന്ന വിരുന്നിനിടെ  എ.ബി വാജ്പേയ് ബീഫ് കഴിച്ചിരുന്നെന്നും അതിനോട് വിരോധം കാണിച്ചിരുന്നില്ലെന്നുമായിരുന്നു ബിആര്‍പി ഭാസ്‌ക്കറിന്റെ പരാമര്‍ശം.
 
ഇതായിരുന്നു ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയാക്കിയ ആത്മകഥയിലെ ഉള്ളടക്കം:

കൊളംബോയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ അവിടത്തെ രീതിയില്‍ വാജ്പേയിയും ഞങ്ങളും ഭക്ഷണം കഴിച്ചു.

മുമ്പിലിരുന്ന ഒരു പാത്രത്തിലെ വിഭവം വാജ്പേയി കോരി സ്വന്തം പ്ലേറ്റിലിട്ടപ്പോള്‍ തൊട്ടപ്പുറത്തിരുന്ന ലേഖകന്‍ അദ്ദേഹത്തോട് പറഞ്ഞു'' പണ്ഡിറ്റ് ജീ അത് ബീഫാണ്'' വാജ്പേയി പുഞ്ചിരിച്ചുകൊണ്ട് പ്രതിവചിച്ചു: ' ഇത് ഇന്ത്യന്‍ പശു അല്ല'' -ബിആര്‍പി ഭാസ്‌ക്കര്‍ എഴുതുന്നു.

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top