22 October Thursday

നാവിൽ എഴുതുന്ന സ്വർണം വെവ്വേറെ ഉപയോഗിക്കണം ; നവരാത്രി മാർഗരേഖ

വെബ് ഡെസ്‌ക്‌Updated: Sunday Oct 18, 2020


തിരുവനന്തപുരം
കോവിഡ്‌ പശ്ചാത്തലത്തിൽ നവരാത്രി ആഘോഷം സുരക്ഷിതമാക്കാൻ ആരോഗ്യവകുപ്പ്‌ പ്രത്യേക മാർഗരേഖ പുറത്തിറക്കി. എഴുത്തിനിരുത്തുമ്പോൾ കുട്ടികളുടെ നാവിൽ എഴുതാൻ ഉപയോഗിക്കുന്ന സ്വർണ്ണം ഒറ്റ തവണമാത്രമേ ഉപയോഗിക്കാവൂ.

വിദ്യാരംഭം ചടങ്ങും ബൊമ്മക്കൊലുവും രണ്ടോ മൂന്നോ വീടുകൾ ചേർന്ന്‌ നടത്തണം. കണ്ടെയ്‌ൻമെന്റ്‌ സോണിൽ വീടുകൾക്ക്‌ പുറത്ത്‌ ആഘോഷം പാടില്ല. 65 വയസ്സിന്‌ മുകളിലും 10 വയസ്സിന്‌ താഴെയുള്ളവരും ഗർഭിണികളും  വിട്ടുനിൽക്കണം.ചടങ്ങുകളിൽ പങ്കെടുക്കുന്നവരുടെ എണ്ണം  നിയന്ത്രിക്കണം.

രോഗലക്ഷണം പരിശോധിക്കാനുള്ള സൗകര്യങ്ങൾ ഉറപ്പാക്കണം. മാസ്ക്‌, സാനിറ്റൈസർ ഉൾപ്പെടെയുള്ളവ നിർബന്ധമായി  ഉപയോഗിക്കണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top