21 November Thursday

ബിപിസിഎൽ സ്വകാര്യവൽക്കരണം : തൊഴിലാളി പ്രതിഷേധം ആളിക്കത്തി

വെബ് ഡെസ്‌ക്‌Updated: Tuesday Nov 5, 2019


കൊച്ചി
ബിപിസിഎൽ വിൽക്കരുതെന്നാവശ്യപ്പെട്ട്‌ സിഐടിയു വിവിധ കേന്ദ്രങ്ങളിൽ സായാഹ്ന ധർണകൾ സംഘടിപ്പിച്ചു. തൃപ്പൂണിത്തുറയിൽ സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ ഉദ്ഘാടനം ചെയ്തു. സി എൻ സുന്ദരൻ അധ്യക്ഷനായി. എറണാകുളത്ത് ലാലൻ ടവറിൽ നടന്ന ധർണ സിഐടിയു സംസ്ഥാന സെക്രട്ടറി കെ എൻ ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. പി ആർ റെനീഷ് അധ്യക്ഷനായി.

പെരുമ്പാവൂരിൽ നടന്ന ധർണ്ണ ജില്ലാ ട്രഷറർ പി ആർ മുരളീധരൻ ഉദ്ഘാടനം ചെയ്തു. ആർ സുകുമാരൻ അധ്യക്ഷനായി. കാക്കനാട് നടന്ന ധർണ ജില്ലാ വൈസ് പ്രസിഡന്റ് സി ഡി നന്ദകുമാർ ഉദ്ഘാടനം ചെയ്തു. സോണി കോമത്ത് അധ്യക്ഷയായി. ആലുവ മാർക്കറ്റ് ജങ്‌ഷനിൽ നടന്ന ധർണ ജില്ലാ ജോയിന്റ് സെക്രട്ടറി പി ജെ വർഗീസ് ഉദ്ഘാടനം ചെയ്തു. എം ജെ ടോമി അധ്യക്ഷനായി.

-കോതമംഗലത്ത് ജില്ലാ വൈസ് പ്രസിഡന്റ് സി കെ ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി എം മുഹമ്മദാലി അധ്യക്ഷനായി. മൂവാറ്റുപുഴ കച്ചേരിത്താഴത്ത് ജില്ലാ കമ്മിറ്റി അംഗം എം ജി അജി ഉദ്ഘാടനം ചെയ്തു. എം എ സഹീർ അധ്യക്ഷനായി.

പിറവത്ത് ജില്ലാ വൈസ് പ്രസിഡന്റ് കെ എ അലി അക്‌ബർ ഉദ്ഘാടനം ചെയ്തു. കെ പി സലിം അധ്യക്ഷനായി. കോലഞ്ചേരി ടൗണിൽ ജില്ലാ ജോയിന്റ് സെക്രട്ടറി പി എൻ സീനുലാൽ ഉദ്ഘാടനം ചെയ്തു. എം എൻ മോഹനൻ അധ്യക്ഷനായി. നടക്കാവിൽ സി ബി വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. എം പി നാസർ അധ്യക്ഷനായി. 
പാലാരിവട്ടത്ത് ബെഫി സംസ്ഥാന സെക്രട്ടറി എസ് എസ്‌ അനിൽ ഉദ്ഘാടനം ചെയ്തു. എ എൻ സന്തോഷ് അധ്യക്ഷനായി. തോപ്പുംപടിയിൽ ജില്ലാ ജോയിന്റ് സെക്രട്ടറി അഡ്വ. എം അനിൽകുമാർ ഉദ്ഘാടനം ചെയ്തു. എം എ ഫക്രുദിൻ അധ്യക്ഷനായി. പുതുവൈപ്പിൽ ജില്ലാ വൈസ് പ്രസിഡന്റ് എ പി ലൗലി ഉദ്ഘാടനം ചെയ്തു. ബി വി പുഷ്കരൻ അധ്യക്ഷനായി. കൊങ്ങോർപ്പിള്ളിയിൽ ജില്ലാ ജോയിന്റ് സെക്രട്ടറി ടി ആർ ബോസ് ഉദ്ഘാടനം ചെയ്തു. പി ആർ രഘു അധ്യക്ഷനായി. പറവൂർ പഴയ കെഎസ്ആർടിസി ബസ്‌ സ്റ്റാൻഡിൽ നടന്ന ധർണ ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. എസ് കൃഷ്ണമൂർത്തി ഉദ്ഘാടനം ചെയ്തു. ടി എസ്‌ രാജൻ അധ്യക്ഷനായി.


പ്രധാന വാർത്തകൾ
 Top