17 October Thursday

വിശാല ജനകീയ ഐക്യം കെട്ടിപ്പടുക്കണം, വർഗസമരം ശക്തിപ്പെടുത്തണം: സീതാറാം യെച്ചൂരി

വെബ് ഡെസ്‌ക്‌Updated: Friday Jun 14, 2019രാജ്യത്ത് ശക്തിപ്രാപിച്ച നവ ലിബറൽ ഹിന്ദുത്വ വർഗീയ ശക്തികളെ ചെറുക്കാൻ വിശാല ജനകീയ ഐക്യം കെട്ടിപ്പടുക്കണമെന്ന്ി സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. രാഷ്ട്രീയ പ്രവർത്തനത്തിൽ ജനങ്ങളുമായുള്ള ഹൃദയൈക്യം വളരെ പ്രധാനപ്പെട്ടതാണ്ര. അതുവഴി കൂടുതൽ പിന്തുണ ആർജിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു. തൃശൂരിൽ ഇ എം എസ്  സ്മൃ തിയിൽ ഉദ്ഘാെടനശേഷം ചോദ്യങ്ങൾക്ക്. മറുപടി നൽകുകയായിരുന്നു യെച്ചൂരി. 

തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ, മതേതര പ്രസ്ഥാനങ്ങൾക്കുണ്ടായ തിരിച്ചടി താൽക്കാലികമാണ് അത് അതീജീവിച്ച് ഇടതുപക്ഷം പൂർവാധികം ശക്തിപ്പെടും. അതിനുള്ള പ്രവർത്തനങ്ങൾക്കാണ് സിപിഐ എമ്മും ഇടതുപക്ഷവും ഊന്നൽ നൽകുക. 

ഇതിനേക്കാൾ എത്രയോ വലിയ വെല്ലുവിളികളെ അതിജീവിച്ച ചരിത്രമാണ്  കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനുള്ളത്. സ്വാതന്ത്ര്യസമര കാലത്ത് വിവിധ ഗൂഢാലോചനക്കേസുകൾ ചുമത്തി പാർടിക്ക് പ്രവർത്തന സ്വാതന്ത്ര്യം നിഷേധിച്ചു. നിരവധി പേരെ ജയിലിലടച്ചു. ഒളിവിലാണ്ര പ്രവർത്തിച്ചത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലും കമ്യൂണിസ്റ്റ് പാർടി വേട്ടയാടപ്പെട്ടു. എന്നാൽ, നിരന്തര പ്രവർത്തനങ്ങളിലൂടെ ജനവിശ്വാസം ആർജിച്ചു.

തെരഞ്ഞെടുപ്പിൽ നാം ഉദ്ദേശിച്ച രീതിയിൽ ജനാധിപത്യ, മതേതര ശക്തികൾക്ക് വിജയിക്കാനായില്ല. വർഗീയ ശക്തികൾ ഭരണം നിലനിർത്തി. കേരളത്തിലും ബംഗാളിലും ത്രിപുരയിലും ഇടതുപക്ഷത്തിന്വ തിരിച്ചടി നേരിട്ടു. അതിന്റെയെല്ലാം പ്രാഥമിക വിലയിരുത്തലുകൾ പാർടി കേന്ദ്ര കമ്മിറ്റി ഉൾപ്പെടെ നടത്തി. ഇനി സമഗ്രമായ വിലയിരുത്തൽ നടത്തും. തുടർന്ന് അതിവിപുലമായ കർമ പദ്ധതികൾ ആവിഷ്കരിക്കും.

കേരളത്തിൽ ഇടതുപക്ഷത്തിനുണ്ടായ തിരിച്ചടി കൃത്യമായി പരിശോധിച്ച് ആവശ്യമായ  പ്രവർത്തനങ്ങൾ നടത്തും. നിർണായക ഘട്ടങ്ങളിൽ നാടിനോടും ജനങ്ങളോടുമുള്ള പ്രതിബദ്ധത കാട്ടുന്നവരാണ് കേരളീയർ. പ്രളയകാലത്തും നിപാ പ്രതിരോധസമയത്തുമെല്ലാം ഈ  ജനകീയ ഐക്യം നാം കണ്ടതാണ്. ജാതിമത വർഗീയ ശക്തികൾക്ക് കേരളീയ മനസ്സിനെ ഒരിക്കലും കീഴ്പ്പെടുത്താനാവില്ലെന്നും യെച്ചൂരി പറഞ്ഞു.

പ്രതിസന്ധികളെ മറികടക്കാൻ വർഗസമരം ശക്തിപ്പെടുത്തണം: യെച്ചൂരി
തൃശൂർ
ആശയസംവാദവും വർഗസമരവും ശക്തിപ്പെടുത്തി മാത്രമേ രാജ്യം ഇന്ന് അഭിമുഖീകരിക്കുന്ന പ്രതിസന്ധികളെ മറികടക്കാനാവൂയെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ഇ എം എസ് സ്മൃതി  ദേശീയ രാഷ്ട്രീയ സംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ, മതനിരപേക്ഷ ശക്തികൾക്കുണ്ടായ തിരിച്ചടി താൽക്കാലികം മാത്രമാണ്. ജനങ്ങൾക്കിടയിലേക്ക് കൂടുതൽ ഇറങ്ങിച്ചെന്നും അവരുടെ പ്രശ്നങ്ങൾ പഠിച്ചും  പാഠങ്ങൾ ഉൾക്കൊണ്ടും നഷ്ടപ്പെട്ട ജനസ്വാധീനം വീണ്ടെടുക്കും. ഏത്ത  പ്രതിസന്ധിയെയും മറികടക്കാൻ  ഇ എം എസ് തന്നെയാണ് ഏറ്റവും വലിയ പ്രചോദനം.

സ്വാതന്ത്ര്യസമരമൂല്യങ്ങളെ തകർക്കുന്ന പ്രവർത്തനങ്ങളാണ് ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ കഴിഞ്ഞ അഞ്ചുവർഷവും നടത്തിയത്. ഇപ്പോഴതിനു തുടർച്ചയുമുണ്ടായി. സ്വാതന്ത്ര്യം, മതേതരത്വം, സമത്വം, സാഹോദര്യം, ലിംഗനീതി തുടങ്ങിയ ആശയങ്ങളെ വലതുപക്ഷ, വർഗീയശക്തികൾ ഇല്ലാതാക്കുന്നു.

സ്വാതന്ത്ര്യസമരകാലത്ത് ഹിന്ദു ഇന്ത്യ, മുസ്ലിം ഇന്ത്യ തുടങ്ങിയ പിന്തിരിപ്പൻ ആശയങ്ങൾ ഉയർന്നിരുന്നു. വിഭജനത്തോടെ പാകിസ്ഥാൻ മുസ്ലിം രാജ്യമായപ്പോൾ ഇന്ത്യ മതേതര രാജ്യമായത് ഇന്ത്യയുടെ ജൈവപരമായ സവിശേഷതകൊണ്ടായിരുന്നു. ഇത്രയേറെ വൈവിധ്യങ്ങളുള്ള ഒരു രാജ്യത്തെ ജനങ്ങളെ ഒന്നിപ്പിച്ചു നിർത്തുന്നത് മതേതരത്വമാണ്. വർഗീയ ഭരണം സാമൂഹ്യനീതി നിഷേധം ശക്തമായി തുടരുന്നു. ജനങ്ങളെ ഭിന്നിപ്പിച്ച് ഭരണം നിലനിർത്താനാണ് വർഗീയവാദികൾ ശ്രമിക്കുന്നത്. ജാതിവ്യവസ്ഥ തിരിച്ചുകൊണ്ടുവരാനും  ശ്രമിക്കുന്നു.  ഇന്ത്യൻ ദേശീയതയെ ഹൈന്ദവ ദേശീയതയായും ഭാരതീയ ദർശനത്തെ ഹിന്ദുത്വ ദർശനമായും ശാസ്ത്രബോധത്തെ അന്ധവിശ്വാസമായും വ്യാഖ്യാനിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു.  ഇതിനെ മറികടക്കാൻ ആശയസംവാദം ശക്തിപ്പെടുത്തുകയാണ്ി പരിഹാരം.  അതിന് ശാസ്ത്രബോധവും സാമൂഹ്യബോധവുമുള്ള ജനതയെ വാർത്തെടുക്കണം –  യെച്ചൂരി പറഞ്ഞു.

സമ്മേളനത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറി എം എം വർഗീസ്ത അധ്യക്ഷനായി. പ്രൊഫ. പ്രഭാത് പട്നായിക്ത മുഖ്യ പ്രഭാഷണം നടത്തി.  "ജനാധിപത്യം സമത്വം, ജാതി' എന്ന സെഷനിൽ  ദേശാഭിമാനി ചീഫ് എഡിറ്റർ പി രാജീവ്  അധ്യക്ഷനായി.  ഡോ. സുനിൽ പി ഇളയിടം,  ഡോ. മീര വേലായുധൻ എന്നിവർ വിഷയാവതരണം നടത്തി.

"ജനാധിപത്യവും ലിംഗപദവി മാനങ്ങളും'  എന്ന സെഷനിൽ വെള്ളിയാഴ്ച  രാവിലെ 9.30ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം സുഭാഷിണി അലി വിഷയം അവതരിപ്പിക്കും. "ജനാധിപത്യവും ന്യൂനപക്ഷങ്ങളും എന്ന സെഷനിൽ പകൽ രണ്ടിന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി വിഷയം അവതരിപ്പിക്കും. മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് അധ്യക്ഷനാകും.
 


 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top