24 October Thursday

കെസിസി യൂത്ത് അസംബ്ലി ഉദഘാടനം

വെബ് ഡെസ്‌ക്‌Updated: Saturday Aug 31, 2019

 തിരുവല്ല

തിരുവല്ല കൊമ്പാടി ഡോ. ജോസഫ് മാർതോമ ക്യാമ്പ് സെന്ററിൽ നടക്കുന്ന കെസിസി യൂത്ത് അസംബ്ലി ക്നാനായ ആർച് ബിഷപ്പ് കുര്യാക്കോസ് മാർ സേവേറിയോസ് വലിയ മെത്രാപോലിത്ത ഉദഘാടനം ചെയ്‌തു.
പൊതുധാരയിൽ നിന്നും മാറ്റിനിർത്തപ്പെട്ടവന്റെ കണ്ണീരൊപ്പാനും ജീവിതവും മരണവും ആഘോഷമാക്കാനും യുവജനങ്ങൾക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. കെസിസി പ്രസിഡന്റ് ഡോ. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത അധ്യക്ഷനായി.   ജനറൽ സെക്രട്ടറി അഡ്വ.പ്രകാശ് പി തോമസ്, സന്നദ്ധ സുവിശേഷക സംഘം ജനറൽ സെക്രട്ടറി റവ.മാത്യു ജോൺ, റവ.ഡോ.സാബു കോശി, ഡോ. റോയ്‌സ് മല്ലശ്ശേരി, ജിഷ അനീഷ്, സ്മിജു ജേക്കബ്, റവ. എം പി സാമുവേൽ, റവ. വിനോയ്‌ ദാനിയേൽ എന്നിവർ സംസാരിച്ചു. ഡോ.വർഗീസ് ജോർജ് ബഹുസ്വരത: സമകാലിക സാമൂഹിക, രാഷ്ട്രീയ വീക്ഷണത്തിൽ എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിച്ചു.
 
പ്രധാന വാർത്തകൾ
 Top