28 September Tuesday

തണ്ണിത്തോട്ടിൽ 12 കുടുംബങ്ങൾ 
കൂടി സിപിഐ എമ്മിൽ

വെബ് ഡെസ്‌ക്‌Updated: Saturday Jul 31, 2021
ചിറ്റാർ
തണ്ണിത്തോട് തലമാനത്തുനിന്നും നിരവധി ബിജെപി പ്രവർത്തകർ കുടുംബ സമേതം സിപിഐ എമ്മിൽ ചേർന്ന്‌ പ്രവർത്തിക്കാനെത്തി. പുതുതായി എത്തിയ 12 കുടുംബങ്ങളെ സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ഹാരമണിയിച്ചു സ്വീകരിച്ചു. 
തണ്ണിത്തോട് ലോക്കൽ കമ്മിറ്റിയംഗം ടിജോ തോമസ് അധ്യക്ഷനായി. ഏരിയ സെക്രട്ടറി എസ് ഹരിദാസ്, ലോക്കൽ സെക്രട്ടറി പ്രവീൺ പ്രസാദ്, എരിയാ കമ്മിറ്റിയംഗങ്ങളായ എൻ ലാലാജി, ടി കെ സോമരാജൻ, ലോക്കൽ കമ്മിറ്റിയംഗം സ്റ്റെഫിൻ വർഗീസ്, ബ്രാഞ്ച് സെക്രട്ടറി എസ് ഉല്ലാസ്, സി കെ ലാൽകുമാർ എന്നിവർ സംസാരിച്ചു . 
ബിജെപിയുടെ വർഗീയ രാഷ്ട്രീയത്തിൽ മനംമടുത്തും കോവിഡ് കാലത്ത് ക്ഷേമ പെൻഷനുകളും സഹായങ്ങളും നൽകി ജനക്ഷേമ പ്രവർത്തനങ്ങളുമായി മുന്നേറുന്ന രണ്ടാം പിണറായി സർക്കാരിനു പിന്തുണ നൽകിയുമാണ് പുതിയ പ്രവർത്തകർ എത്തിയത്‌. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top