08 July Wednesday

പുതിയ കേസില്ല

വെബ് ഡെസ്‌ക്‌Updated: Sunday May 31, 2020
പത്തനംതിട്ട
ജില്ലയിൽ ശനിയാഴ്‌ച പുതിയ കോവിഡ്-19 കേസുകൾ ഇല്ല. ഇതുവരെ ആകെ 44 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ടു പേർ രോഗവിമുക്തരായി. നിലവിൽ ജില്ലയിൽ 24 പേർ രോഗികളായിട്ടുണ്ട്. ഇതിൽ 21 പേർ ജില്ലയിലും മൂന്നു പേർ ജില്ലക്ക് പുറത്തും ചികിത്സയിലാണ്.
പത്തനംതിട്ട ജനറൽ ആശുപത്രിയിൽ 24 പേരും,കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ഒൻപത്‌ പേരും,അടൂർ ജനറൽ ആശുപത്രിയിൽ ഏഴ്‌ പേരും, സിഎഫ്എൽടിസി റാന്നി മേനാംതോട്ടം ആശുപത്രിയിൽ മൂന്നു പേരും  സ്വകാര്യ ആശുപത്രികളിൽ 19 പേരും ഐസൊലേഷനിൽ ഉണ്ട്.  പുതിയതായി ആറു പേരെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു.  
25 കോൺടാക്ടുകൾ നിരീക്ഷണത്തിൽ ഉണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും തിരിച്ചെത്തിയ 3435 പേരും വിദേശത്തുനിന്നും തിരിച്ചെത്തിയ 687 പേരും നിലവിൽ നിരീക്ഷണത്തിലാണ്.  285 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.  146 സാമ്പിൾ നെഗറ്റീവായി റിപ്പോർട്ട് ചെയ്തു.
 
പ്രധാന വാർത്തകൾ
 Top