03 July Friday
സ്കൂൾ പ്രവേശനം

അമിത ഫീസ് ഈടാക്കുന്നത് തടയും: എസ്എഫ്ഐ

വെബ് ഡെസ്‌ക്‌Updated: Sunday May 31, 2020

 

 
പത്തനംതിട്ട
വിദ്യാർത്ഥികളിൽ നിന്ന് അമിത ഫീസ് ഈടാക്കുന്നത് തടയുമെന്ന്‌ എസ്‌എഫ്‌ഐ. സ്കൂൾ പ്രവേശനവുമായി ബന്ധപ്പെട്ട് ചില എയ്ഡഡ്- അൺ എയ്ഡഡ് സ്കൂളുകൾ  അമിതമായി ഫീസ് ഈടാക്കുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ട്. സ്കൂൾ തുറന്ന് പ്രവർത്തനമാരംഭിക്കുന്നതിന്‌ മുൻപ്തന്നെ ഫീസ് ഈടാക്കുന്ന പ്രവണതയും ഉയർന്നുവരുന്നു. കോവിഡിന്റെയും ലോക്ഡൗണിന്റെയും പശ്ചാത്തലത്തിൽ സാമ്പത്തികമായി വിദ്യാർത്ഥികളും രക്ഷിതാക്കളും വലിയ പരിമിതി നേരിടുകയാണ്. സ്കൂൾ അധികൃതർ ബലമായി ഫീസ് ഈടാക്കുകയാണെങ്കിൽ ശക്തമായി നേരിടുമെന്ന് ജില്ലാ  പ്രസിഡന്റ് വൈഷ്‌ണവി സൈലേഷും  സെക്രട്ടറി ശരത് ശശിധരനും  അറിയിച്ചു.
 
പ്രധാന വാർത്തകൾ
 Top