28 May Thursday

ഭക്ഷ്യകിറ്റുകൾ നൽകി കെ വി സദാനന്ദൻ സ്മാരക ട്രസ്റ്റ്

വെബ് ഡെസ്‌ക്‌Updated: Tuesday Mar 31, 2020

 

പത്തനംതിട്ട
ജനങ്ങളുടെ ഉപജീവന മാർഗങ്ങളെല്ലാം അനിശ്ചിതത്വത്തിലാക്കുന്ന  കൊറോണ കാലത്ത് പത്തനംതിട്ട, പാടം, - മാങ്കോട് പ്രദേശങ്ങളിലെ ദിവസവേതന തൊഴിലാളികൾക്ക് ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്‌ത്‌ കെ വി സദാനന്ദൻ സ്മാരക ട്രസ്റ്റ്.  വൈറസ് ഭീതി കാരണം തൊഴിൽ ചെയ്യാനാകാതെ ദിവസവരുമാനം നഷ്ടപ്പെടുന്ന അവസ്ഥ മനസിലാക്കിയാണിത്. വരുമാനം നഷ്ടപെട്ട കുടുംബങ്ങളെ നേരിട്ട് മനസിലാക്കി  അവശ്യ ഭക്ഷ്യസാധങ്ങളടങ്ങിയ കിറ്റ് വീട്ടിൽ എത്തിച്ചു നൽകുകയാണ്.    പാടം കേന്ദ്രീകരിച്ച് സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങൾ ചെയ്യുന്ന ട്രസ്റ്റ് യുവസംരഭകനായ വരുൺ ചന്ദ്രന്റെ നേതൃത്വത്തിലാണ് പ്രവർത്തിക്കുന്നത്‌. ജില്ലയിൽ പ്രളയദുരിതം നേരിട്ടപ്പോഴും ക്ഷേമ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു.
 
 
 
പ്രധാന വാർത്തകൾ
 Top