തിരുമൂലപുരം
നാലുനാൾ നീണ്ട ജില്ലയിലെ ഏറ്റവും വലിയ കൗമാര കലോത്സവത്തിന് വെള്ളിയാഴ്ച തിരശ്ശീല വീണു. കലയുടെ രാപകലുകൾ ധന്യമാക്കി ജില്ലാ സ്കൂൾ കലോത്സവം സമാപിച്ചപ്പോൾ തുടക്കം മുതൽ മുന്നിട്ടുനിന്ന പത്തനംതിട്ട ഉപജില്ല 808 പോയിന്റുമായി കലാ കിരീടം ചൂടി. 719 പോയിന്റുള്ള തിരുവല്ല ഉപജില്ലയാണ് രണ്ടാമത്. മൂന്നാം സ്ഥാനം കോന്നിക്കാണ്. 717 പോയിന്റ്.
ഹയർസെക്കൻഡറി വിഭാഗത്തിലും പത്തനംതിട്ട ഉപജില്ലയ്ക്കാണ് നേട്ടം. 383 പോയിന്റുമായി അവർ മുന്നിലെത്തി. തൊട്ടടുത്തുള്ള ആറന്മുളയ്ക്ക് 322 പോയിന്റുണ്ട്. 316 പോയിന്റുമായി തിരുവല്ല ഉപജില്ലയാണ് മൂന്നാംസ്ഥാനം നേടിയത്. കിടങ്ങന്നൂർ എസ് വി ജി വി എച്ച് എസ് എസാണ് സ്കൂളുകളിൽ മുന്നിൽ (206 പോയിന്റ്). 148 പോയിന്റുമായി പത്തനംതിട്ട കാതോലിക്കേറ്റ് എച്ച്എസ്എസ് രണ്ടാമതും 137 പോയിന്റുമായി വെണ്ണിക്കുളം സെന്റ് ബെഹനാൻസ് എച്ച്‌എസ്‌എസ് മൂന്നാമതുമെത്തി.
ഹൈസ്കൂൾ വിഭാഗത്തിൽ 314 പോയിന്റുമായി കോന്നി ഉപജില്ല ഒന്നാംസ്ഥാനത്തും പത്തനംതിട്ട ഉപജില്ലാ രണ്ടാം സ്ഥാനത്തും ( 299) മല്ലപ്പള്ളി (291) മൂന്നാമതും എത്തി.
സ്‌കൂളുകളിൽ 178 പോയിന്റുമായി കിടങ്ങന്നൂർ എസ് വി ജി വി എച്ച്‌എസ്‌എസ് നേട്ടം കൊയ്ത്തു. 169 പോയിന്റുമായി വള്ളംകുളം നാഷണൽ ഹൈസ്കൂൾ രണ്ടാമതും 118 പോയിന്റുമായി വെണ്ണിക്കുളം സെന്റ് ബഹനാൻസ് മൂന്നാമതുമെത്തി.
യുപി വിഭാഗത്തിൽ 147 പോയിന്റുമായി പന്തളം ഉപജില്ലയ്ക്കാണ് കിരീടം. 145 പോയിന്റുള്ള കോന്നി രണ്ടാം സ്ഥാനത്തും ഒരു പോയിന്റ് വ്യത്യാസത്തിൽ ആറന്മുള മൂന്നാമതും എത്തി. 63 പോയിന്റുള്ള പന്തളം എൻഎസ്എസ് ഇഎംയുപി സ്കൂളിനാണ് യുപി വിഭാഗത്തിൽ ഏറ്റവും കൂടുതൽ പോയിന്റ്. 48 പോയിന്റിന് കിടങ്ങന്നൂർ എസ് വിജിവി ഹയർസെക്കൻഡറി സ്കൂൾ രണ്ടാംസ്ഥാനത്തും 36 പോയിന്റുമായി റാന്നി എംഎസ് എച്ച്എസ്എസ് മൂന്നാമതുമെത്തി.
മുഖ്യ വേദിയായ എസ് എൻവിഎസ് ഹൈസ്കൂൾ മൈതാനിയിൽ നടന്ന സമാപന സമ്മേളനം അഡ്വ. പ്രമോദ് നാരായൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ആർ അജയകുമാർ അധ്യക്ഷനായി. തിരുവല്ല ഡിവൈഎസ്പി എസ് അഷാദ് സമ്മാനം വിതരണം ചെയ്‌തു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ബി ആർ അനില, പ്രോഗ്രാം കൺവീനർ ബിനു ജേക്കബ് നൈനാൻ, റിസപ്ഷൻ കൺവീനർ സജി അലക്സാണ്ടർ, പ്രധാനാധ്യാപിക ഡി സന്ധ്യ, ഷാജി മാത്യു എന്നിവർ സംസാരിച്ചു
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..