10 December Tuesday
ന​ഗരചത്വരം ഒരുങ്ങുന്നു

പത്തനംതിട്ടയുടെ 
മുഖം മാറും

വെബ് ഡെസ്‌ക്‌Updated: Saturday Nov 30, 2024
പത്തനംതിട്ട 
പത്തനംതിട്ട നഗര ചത്വര നിര്‍മാണം പുരോ​ഗമിക്കുന്നു. മലയോര മേഖലയുടെ സാംസ്കാരിക സംഗമ വേദിയായി  മാറ്റുന്ന ഇടമാക്കുക എന്നതാണ്  നഗരസഭ ലക്ഷ്യം. പത്തനംതിട്ടയെ ചരിത്രത്തിൽ അടയാളപ്പെടുത്തിയ പ്രമുഖ വ്യക്തികളായ കെ കെ നായർ, ജസ്റ്റിസ് ഫാത്തിമ ബീവി എന്നിവർക്ക് ഇവിടെ സ്മാരകമുയരും. ഓപ്പൺ സ്റ്റേജിനൊപ്പം കാണികളായി ആയിരം പേരെ ഉൾക്കൊള്ളാനും സൗകര്യമുണ്ടാകും. 
 പ്രത്യേക ശബ്ദ, - വെളിച്ച സംവിധാനം, വശങ്ങളിൽ പാർക്ക്, ചെറു പൂന്തോട്ടം, സ്നാക്സ് ബാർ, ശൗചാലയങ്ങൾ എന്നിവ ഉൾപ്പെടെ   ഏറ്റവും മനോഹരമായ ഇടങ്ങളിൽ ഒന്നായി ന​ഗര ചത്വരം  മാറും. പത്തനംതിട്ട മാസ്റ്റർ പ്ലാനിന്റെ  ഭാഗമായ പദ്ധതിക്ക് വേണ്ടി നഗരസഭ പണം നൽകി സ്ഥലം ഏറ്റെടുത്തിരുന്നു. 
നഗരസഭ ബസ്റ്റാൻഡിൽ നിന്ന് മാറ്റിയ കെ കെ നായർ പ്രതിമയ്ക്ക് പകരം  ഇവിടെ  സ്ഥാപിക്കുന്ന പുതിയ പ്രതിമയുടെ നിർമാണവും  പൂർത്തിയായി.  ജസ്റ്റിസ് ഫാത്തിമ ബീവിയുടെ സ്മരണാർഥം കവാടം സ്ഥാപിക്കാനും ബന്ധപ്പെട്ടുവരുമായി നടത്തിയ ചർച്ചയിൽ തീരുമാനമായി.  ജനങ്ങളുടെ സാംസ്കാരിക ഒത്തുചേരലുകൾക്ക് വേദി ഒരുക്കുകയാണ്  ഇതിലൂടെ  ലക്ഷ്യം വയ്ക്കുന്നതെന്നും  സാമൂഹ്യ പുരോഗതിയുടെ ചാലക ശക്തിയായ സാംസ്കാരിക മുന്നേറ്റത്തിന് ഇത് ശക്തിപകരും എന്ന്  പ്രതീക്ഷിക്കുന്നതായി നഗരസഭാ ചെയർമാൻ അഡ്വ. ടി സക്കീർ ഹുസൈൻ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top