23 January Sunday
തിരുവല്ല ഈസ്റ്റ് കോ-–ഓപ്പറേറ്റീവ് ബാങ്ക്

ജനവിധി യുഡിഎഫ് 
മാനിക്കണം: എല്‍ഡിഎഫ്

വെബ് ഡെസ്‌ക്‌Updated: Tuesday Nov 30, 2021
പത്തനംതിട്ട
തിരുവല്ല ഈസ്റ്റ് കോ-ഓപ്പറേറ്റീവ് ബാങ്കിൽ വോട്ടുചെയ്ത അംഗങ്ങളുടെ വിധിയെ മാനിക്കാൻ യുഡിഎഫ് തയാറാകണമെന്ന് സഹകരണ സംരക്ഷണ  മുന്നണി ചെയർമാൻ അഡ്വ. പീലിപ്പോസ് തോമസും കൺവീനർ ജി അജയകുമാറും അഭ്യർഥിച്ചു. വോട്ടു ചെയ്ത 8094 അംഗങ്ങളിൽ 4200 മുതൽ 4300 വരെ വോട്ടുകൾ നേടിയാണ് എൽഡിഎഫിന്റെ 13 അംഗങ്ങൾ തെരഞ്ഞെടുക്കപ്പെട്ടത്. യുഡിഎഫിന്റെ ശരാശരി വോട്ട് 2600-–2700 മാത്രമാണ്. 1600ലേറെ വോട്ടിന്റെ ഭൂരിപക്ഷം ഓരോ എൽഡിഎഫ് സ്ഥാനാർഥിക്കും ലഭിച്ചു.
വോട്ടിങ്ങിലെ മഹാഭൂരിപക്ഷത്തെ കള്ളവോട്ടെന്ന പേരിൽ വിജയത്തിന്റെ ശോഭ കെടുത്താനാണ് യുഡിഎഫിന്റെ ശ്രമം. 
കേസുകളിലൂടെ നിരന്തരമായി യഥാർഥ ജനവിധിയെ അട്ടിമറിക്കാൻ യുഡിഎഫ് എല്ലായ്‌പ്പോഴും ഈസ്റ്റ് കോ-–ഓപ്പറേറ്റീവ് ബാങ്കിൽ ശ്രമിച്ചിട്ടുണ്ട്. 2016 -ൽ 70,000 അംഗങ്ങളുടെ വോട്ടവകാശം 300-ൽ താഴെ വോട്ടർമാരിലേക്ക് പരിമിതപ്പെടുത്തി.  കബിൽ സിബലിനെ പോലെയുള്ള  മുതിര്‍ന്ന  അഭിഭാഷകരുടെ സേവനം തേടി അനധികൃത വിജയത്തെ സാധൂകരിച്ചാണ് ഇത്രകാലവും യുഡിഎഫ് ഭരണത്തിൽ തുടർന്നത്. 
ഓഹരി തുക ഇരട്ടിയാക്കി അംഗസംഖ്യ പരിമിതപ്പെടുത്താൻ യുഡിഎഫ് ഭരണസമിതി നടത്തിയ ശ്രമം ഹൈക്കോടതിയാണ് തടഞ്ഞത്. എല്ലാവർക്കും വോട്ടവകാശം ഹൈക്കോടതി ഉറപ്പാക്കി. വീഡിയോ ക്യാമറവയ്ക്കാൻ കോടതിയിൽ നിന്ന് അനുമതി നേടിയവർ പണം അടയ്ക്കാതെ പിന്മാറിയപ്പോൾ തന്നെ യുഡിഎഫ് പരാജയം അംഗീകരിച്ചു. 
58,000 ത്തിലേറെ പേരുകൾ വോട്ടേഴ്‌സ് ലിസ്റ്റിലുണ്ടായിട്ടും 8,094 പേർ മാത്രമേ വോട്ടുചെയ്യാൻ എത്തിയുള്ളുവെന്നത് യഥാർഥ അംഗങ്ങൾ മാത്രമാണ് വോട്ടുചെയ്തതെന്ന് തെളിയിച്ചെന്നും 30 ബൂത്തുകളിലും യുഡിഎഫ്  ഏജന്റുമാരും സ്ഥാനാർത്ഥികളും സന്നിഹിതരായിരുന്നുവെന്നും സഹകരണ സംരക്ഷണ സമിതി ചെയർമാൻ അഡ്വ. പീലിപ്പോസ് തോമസും കൺവീനർ ജി അജയകുമാറും ചൂണ്ടിക്കാട്ടി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top