27 January Monday

കോന്നിയിൽ 19 റോഡിന്‌ 20 കോടി: ജനീഷ്‌‌കുമാർ എംഎൽഎ

വെബ് ഡെസ്‌ക്‌Updated: Saturday Nov 30, 2019

 കോന്നി

കോന്നി നിയോജക മണ്ഡലത്തിലെ 19 പിഡബ്ല്യുഡി റോഡുകളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി 4.20 കോടി രൂപ അനുവദിച്ചതായി കെ യു ജനീഷ്‌‌കുമാർ എംഎൽഎ അറിയിച്ചു. ടാറിങ്, സംരക്ഷണ ഭിത്തി, ഓട, കലുങ്ക്  നിർമാണം, അറ്റകുറ്റ പണി തുടങ്ങിയ വിവിധ പ്രവൃത്തികൾക്കായാണ് തുക അനുവദിച്ചിട്ടുള്ളത്. പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്താനുള്ള റോഡുകളുടെ പേരും തുകയും;
കൂടൽ –- രാജഗിരി റോഡ് –- 38 ലക്ഷം, അതിരുങ്കൽ –- പുന്നമൂട് റോഡ് –- 20 ലക്ഷം, വട്ടക്കാവ് –- വെള്ളപ്പാറ –- ജോളി ജങ്ഷൻ റോഡ് –- 40 ലക്ഷം, തണ്ണിത്തോട് –-ചിറ്റാർ റോഡ് 20 ലക്ഷം, അതുമ്പുകുളം –- തണ്ണിത്തോട് –- ചിറ്റാർ റോഡ് 25 ലക്ഷം, കല്ലേലി –- കൊക്കാത്തോട് റോഡ് –- 30 ലക്ഷം, ആനചാരിക്കൽ –- മീൻമുട്ടിക്കൽ –-  പുല്ലാമല റോഡ് –- 10 ലക്ഷം.
ആനകുത്തി –- കുമ്മണ്ണൂർ റോഡ് 12 ലക്ഷം, വെട്ടൂർ –- കാഞ്ഞിരപ്പാറ –-റോഡ് എട്ടു ലക്ഷം, അതിരുങ്കൽ –- കുളത്തുമൺ റോഡ് –- 20 ലക്ഷം, പ്രമാടം –- മറൂർ റോഡ് 12 ലക്ഷം, ചന്ദനപ്പള്ളി –- കോന്നി റോഡ് –- 45 ലക്ഷം, പൊതിപ്പാട് –- മുണ്ടയ്ക്കൽ –- കുമ്പളാംപൊയ്ക റോഡ് 20 ലക്ഷം, അരുവാപ്പുലം –- വകയാർ റോഡ് –- 20 ലക്ഷം, ചിറ്റാർ –- പുലയൻ പാറ റോഡ് –- 20 ലക്ഷം, കൈപ്പട്ടൂർ –- വള്ളിക്കോട് റോഡ് 20 ലക്ഷം, ഇളമണ്ണൂർ –- പൂതങ്കര –- കലഞ്ഞൂർ റോഡ് –-20 ലക്ഷം, വെള്ളപ്പാറ –- ഞക്കുകുന്ന് –- ജോളി ജങ്ഷൻ –- 20 ലക്ഷം, പടയനിപ്പാറ –- കൊടുമുടി –- ചിറ്റാർ –- 20 ലക്ഷം എന്നിങ്ങനെയാണ് ഫണ്ട് അനുവദിച്ചിരിക്കുന്നത്.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top