23 November Monday

പുതിയ പാതയിൽ നാരങ്ങാനം

വെബ് ഡെസ്‌ക്‌Updated: Friday Oct 30, 2020

 പടയണി കൊണ്ട്‌‌ പ്രസിദ്ധമായ പ്രാദേശങ്ങളാണ് കടമ്മനിട്ടയും നാരങ്ങാനവും. നാരങ്ങാനം പഞ്ചായത്തിലെ മടുക്കകുന്ന്, ജില്ലയിലെ തന്നെ ഉയരം കൂടിയ കുന്നാണ്. നാടിന്റെ പ്രധാന വരുമാനം കൃഷി. കവി കടമ്മനിട്ട രാമകൃഷ്ണന്റെയും പടയണി ആചാര്യൻ കടമ്മനിട്ട വാസുദേവൻ പിള്ളയുടെയും ജന്മദേശം.

  എൽഡിഎഫ്‌ ഭരണസമിതിയുടെ പ്രവർത്തന മികവ്‌ പഞ്ചായത്തിന്‌ ഐഎസ്ഒ അംഗീകാരം നേടിക്കൊടുത്തു. ആകെ വാർഡ്‌ 14. വോട്ടർമാർ 14,931. പഞ്ചായത്തിൽ 2015 വരെ ഭരിച്ചിരുന്നത് കോൺഗ്രസായിരുന്നു. 2015ലെ തെരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷം ഉണ്ടായില്ല. പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ വിജയിച്ച്‌ സിപിഐ എമ്മിലെ കടമ്മനിട്ട കരുണാകരൻ പ്രസിഡന്റായി. വൈസ്‌പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ വോട്ട്‌ മറിച്ചുകൊടുത്താണ്‌ ബിജെപിയിലെ അമ്പിളി ഹരിദാസ്‌ വൈസ്‌പ്രസിഡന്റായത്‌. സിപിഐ എം രണ്ട്‌, എൽഡിഫ് സ്വതന്ത്രർ രണ്ട്‌, സ്വതന്ത്രർ രണ്ട്‌, കോൺഗ്രസ് നാല്‌, ബിജെപി മൂന്ന്‌, ബിജെപി സ്വതന്ത്രൻ ഒന്ന്‌ എന്നിങ്ങനെയാണ് കക്ഷിനില. ഏഴ്‌ ജനറൽ വാർഡും ആറ്‌ വനിതാ വാർഡും ഒരു എസ്‌സി വാർഡുമുണ്ട്‌. തൊഴിലുറപ്പു പദ്ധതി, കാർഷികമേഖല, ആരോഗ്യമേഖല, സാമൂഹികക്ഷേമം എന്നിവയിൽ മുൻപന്തിയിൽ നിൽക്കുന്ന പഞ്ചായത്താണ് നാരങ്ങാനം. ലൈഫ്‌ പദ്ധതിയിലൂടെ 40  വീടുകൾ നിർമിച്ചു നൽകി. അപേക്ഷിച്ച മുഴുവൻ ആളുകൾക്കും പെൻഷൻ നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top