23 November Monday

ഡോ. ജോസഫ് മാർത്തോമ്മക്ക്‌ തിരുവല്ല പൗരാവലിയുടെ സ്നേഹപ്രണാമം

വെബ് ഡെസ്‌ക്‌Updated: Friday Oct 30, 2020

 ഡോ.ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്തയ്ക്ക് തിരുവല്ല പൗരാവലി സ്നേഹപ്രണാമം അർപ്പിച്ചു. തിരുവല്ല വൈഎംസിഎ ഹാളിൽ കോവിഡ് നിബന്ധന പ്രകാരം നടന്ന അനുസ്മരണ സമ്മേളനത്തിൽ നഗരസഭാ ചെയർമാൻ ആർ ജയകുമാർ അധ്യക്ഷനായി.

ജാതി-മത ചിന്തകൾക്ക് അതീതമായി മനുഷ്യനിലെ നന്മയെ കണ്ടെത്തിയ വിശ്വപൗരനായിരുന്നു ഡോ.ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്തയെന്ന് ചടങ്ങിൽ ആന്റോ ആന്റണി എംപി  അവതരിപ്പിച്ച അശോചന പ്രമേയത്തിൽ ചൂണ്ടിക്കാട്ടി.
രാജ്യസഭാ മുൻ ഉപാധ്യക്ഷൻ പി ജെ കുര്യൻ, നിയുക്ത മാർത്തോമ്മാ മെത്രാപ്പോലീത്താ ഡോ.ഗീവർഗീസ് മാർ തിയഡോഷ്യസ് സഫ്രഗൻ മെത്രാപ്പോലീത്താ, ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ, ആർച്ച് ബിഷപ്പ് ഡോ.തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്താ, ഡോ.ഗീവറുഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്താ, അക്കീരമൺ കാളിദാസ ഭട്ടതിരി, ഇമാം അബ്ദുൾ സമീഫ് മൗലവി, ചലച്ചിത്ര സംവിധായകൻ ബ്ലെസ്സി, ഡോ.കെ സി ജോൺ, പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ, അഡ്വ. ആർ സനൽകുമാർ, കെ ആർ പ്രതാപചന്ദ്രവർമ, റവ.കെ ജി ജോസഫ്, റവ.സിജോ പന്തപ്പള്ളിൽ, റവ.ജോജൻ മാത്യൂസ് ജോൺ, അഡ്വ.ചെറിയാൻ വറുഗീസ്, എം സലിം, ജേക്കബ് ചെറിയാൻ എന്നിവർ അനുസ്മരണ പ്രസംഗം നടത്തി. തിരുവല്ല ഡവലപ്മെൻറ് സൊസൈറ്റി പ്രസിഡന്റ് അഡ്വ. വറുഗീസ് മാമ്മൻ സ്വാഗതവും, വൈഎംസിഎ പ്രസിഡന്റ് പ്രൊഫ. ഇ വി തോമസ് നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top