02 December Wednesday
മന്ത്രി എ കെ ബാലൻ ഉദ്ഘാടനം ചെയ്തു

ക്വയർമല പട്ടികജാതി കോളനി അംബേദ്കർ ഗ്രാമമായി

വെബ് ഡെസ്‌ക്‌Updated: Friday Oct 30, 2020

 പ്രവർത്തി പൂർത്തീകരിച്ച ക്വയർമല അംബേദ്കർ പട്ടികജാതി കോളനിയുടെ ഉദ്ഘാടനം പട്ടികജാതി-വർഗ മന്ത്രി എ കെ ബാലൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. 273 കോളനികളെ അംബേദ്കർ ഗ്രാമമാക്കാൻ ഏറ്റെടുത്തതിൽ 52 കോളനികളുടെ പ്രവർത്തനം പൂർത്തിയായെന്നും ബാക്കിയുള്ള 221 കോളനികളുടെ പ്രവർത്തനം രണ്ട്‌ മാസത്തിനകം പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ സർക്കാർ 207 കോളനികൾ ഏറ്റെടുത്തെങ്കിലും അവയിൽ 43 എണ്ണം മാത്രമേ പൂർത്തിയാക്കിയിരുന്നുള്ളു. ബാക്കി 164 കോളനികളുടേയും പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത് ഇപ്പോഴുള്ള സർക്കാരാണ്. 

ഒരു കോടി രൂപ ചെലവിൽ കോളനികളിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്ന സംസ്ഥാന സർക്കാരിന്റെ പദ്ധതിയാണ് അംബേദ്കർ ഗ്രാമം.  അടൂർ നിയോജക മണ്ഡലത്തിൽ നിന്നും തെരഞ്ഞെടുത്ത പന്തളം തെക്കേക്കര പഞ്ചായത്തിലെ ക്വയർമല അംബേദ്കർ കോളനിയിൽ കമ്മ്യൂണിറ്റി ഹാൾ, റോഡ് നിർമാണം, വീട് മെയിന്റനൻസ്, സോളാർ സ്ട്രീറ്റ് ലൈറ്റ്, അങ്കണവാടിക്ക് സമീപമുള്ള കിണറിന് മോട്ടറും വാട്ടർടാങ്കും സ്ഥാപിക്കൽ എന്നീ പ്രവർത്തനങ്ങളാണ് പൂർത്തിയായത്. 
കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽകുമാർ അധ്യക്ഷനായി.ഗതാഗത  മന്ത്രി എ കെ ശശീന്ദ്രൻ മുഖ്യാതിഥിയായി.
ക്വയർ മല അംബേദ്കർ ഗ്രാമത്തിൽ നടന്ന ചടങ്ങിൽ ചിറ്റയം ഗോപകുമാർ എംഎൽഎ അധ്യക്ഷനായി. പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖ അനിൽ, ജില്ലാ പഞ്ചായത്ത് അംഗം ടി മുരുകേഷ്, പന്തളം തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് എസ് ജയന്തി കുമാരി, വാർഡ് അംഗം അനുജ ചന്ദ്രൻ, പ്രൊജക്ട് മാനേജർ എസ് സനിൽ, വിവിധ രാഷ്ട്രീയ പാർടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ചിറ്റയം ഗോപകുമാർ എംഎൽഎ ശിലാഫലകം അനാച്ഛാദനം ചെയ്തു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top