09 December Friday
പൈപ്പ് ലൈനുമായി ബന്ധപ്പെട്ട ജോലി പൂർത്തിയായി

ആങ്ങമൂഴി–പ്ലാപ്പള്ളി റോഡ് നിർമാണം 15 നകം പൂർത്തിയാക്കും

വെബ് ഡെസ്‌ക്‌Updated: Friday Sep 30, 2022
കോന്നി
ശബരിമല സമാന്തര പാതയായ ആങ്ങമൂഴി- – പ്ലാപ്പള്ളി റോഡിന്റെ നിർമാണം ഒക്ടോബർ 15നകം  പൂർത്തിയാക്കാൻ അഡ്വ. കെ യു ജനീഷ്‌കുമാർ എംഎൽഎയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. റോഡിന്റെ നിർമാണ പ്രവർത്തി ആരംഭിച്ചെങ്കിലും  നിലയ്‌ക്കൽ ശുദ്ധജല വിതരണപദ്ധതിയുടെ പൈ പ്പ്‌ ലൈൻ സ്ഥാപിക്കേണ്ടതുമായി ബന്ധപ്പെട്ട്  റോഡ് നിർമാണം തടസപ്പെടുകയായിരുന്നു. പൈപ്പ് ലൈൻ സ്ഥാപിക്കുന്ന പ്രവർത്തി നീണ്ടുപോയത് റോഡ് നിർമാണം തടസ്സപ്പെടുത്തി.  കരാർ കമ്പനി പൈപ്പുകൾ സ്ഥാപിക്കാൻ ഗുരുതര വീഴ്ച വരുത്തിയ സാഹചര്യത്തിൽ ഈ  കമ്പനിയെ ഒഴിവാക്കിയിരിക്കുകയാണ് ഇപ്പോൾ. പൈപ്പ് ലൈനുമായി ബന്ധപ്പെട്ട പ്രവർത്തികൾ വാട്ടർ അതോറിറ്റി നേരിട്ട് പൂർത്തീകരിച്ചതിനു ശേഷമാണ് ഇപ്പോൾ പൊതുമരാമത്ത് വകുപ്പിന്  റോഡ് നിർമാണത്തിനു വേണ്ടി  കൈമാറിയിട്ടുള്ളത്. അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎയുടെ അഭ്യർഥനയുടെ അടിസ്ഥാനത്തിൽ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ തിരുവനന്തപുരത്ത് വിളിച്ചു ചേർത്ത ഉന്നതല യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനം ഉണ്ടായത്. തുടർന്ന് റോഡിന്റെ കരാറിൽ നിന്നും മരാമത്തു  കരാറുകാരൻ പിൻവാങ്ങാൻ കത്ത് നൽകിയിരുന്നു. മഴക്കെടുതിയുടെ ഭാഗമായി റോഡിന്റെ കൂടുതൽ ഭാഗം തകർന്നതും എസ്റ്റിമേറ്റ് തയ്യാറാക്കിയതിനു ശേഷം വർഷങ്ങൾ കഴിഞ്ഞതിനാൽ സാധന സാമഗ്രികളുടെ വില ഉയർന്നതുമാണ് കരാറുകാരൻ  പിന്മാറാൻ കത്ത് നൽകാൻ കാരണം. ഈ വിഷയം എംഎൽഎ പൊതുമരാമത്ത്  മന്ത്രി മുഹമ്മദ് റിയാസിന്റെ ശ്രദ്ധയിൽപ്പെടുത്തി.  തുടർന്ന് സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാൻ മന്ത്രി നിർദ്ദേശം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് വ്യാഴാഴ്‌ച  യോഗം ചേർന്ന റോഡ് നിർമാണം ആരംഭിക്കാൻ നിശ്ചയിച്ചത്.
നിർമാണം ഒക്ടോബർ 15നകം  പൂർത്തിയാക്കാനാണ് എംഎൽഎ നിർദ്ദേശം നൽകിയത‍്. സീതത്തോട് പഞ്ചായത്ത് പ്രസിഡന്റ്‌ പി ആർ പ്രമോദ്,  പഞ്ചായത്ത് അംഗങ്ങളായ ജോബി ടി ഈശോ, കെ കെ മോഹനൻ, പൊതുമരാമത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അംബികാ രാജേഷ്, പൊതുമരാമത്ത്‌ അസി എൻജിനീയർ ഷാജി എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top