21 October Monday
സമ്പൂർണ സാന്ത്വന പരിചരണം

മല്ലപ്പള്ളി ഏരിയതല ഉദ്ഘാടനവും വളന്റിയർ സംഗമവും ഒന്നിന്‌

വെബ് ഡെസ്‌ക്‌Updated: Friday Aug 30, 2019
മല്ലപ്പള്ളി 
പത്തനംതിട്ട സമ്പൂർണ സാന്ത്വന പരിചരണ ജില്ലയായി മാറുന്നതിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങളുടെ മല്ലപ്പള്ളി ഏരിയതല ഉദ്ഘാടനവും വളന്റിയർ സംഗമവും ഞായറാഴ്ച പകൽ രണ്ടിന്‌  മല്ലപ്പള്ളി ബഥനി ഓർത്തഡോക്സ് പള്ളി ഓഡിറ്റോറിയത്തിൽ മാത്യു ടി തോമസ് എംഎൽഎ നിർവഹിക്കും, അഡ്വ. എം ഫിലിപ്പ് കോശി അധ്യക്ഷനാകും ആന്റോ ആന്റണി എംപി മുഖ്യ പ്രഭാഷണം നടത്തും. പിആർപിസി രജിസ്ട്രേഷനുള്ള മല്ലപ്പള്ളി എകെജി പെയിൻ ആൻഡ് പാലിയേറ്റീവ് സൊസൈറ്റിയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. സൊസൈറ്റിക്കു കീഴിൽ ഏഴു പഞ്ചായത്ത്‌ പ്രദേശങ്ങളിൽ സോണൽ കമ്മിറ്റികളും വാർഡ് കമ്മിറ്റികളും പ്രവർത്തിക്കുന്നു. വാർഡു തല സർവെയിലൂടെ കണ്ടെത്തിയ 525 കിടപ്പു രോഗികൾക്ക്‌ ഗൃഹപരിചരണത്തിന് വളന്റിയർമാർക്ക്‌ മൂന്ന് ഘട്ട  പരിശീലനവും  നൽകി. രോഗികൾക്ക് ഡോക്ടർമാരുടെയും, നഴ്സിന്റെയും സേവനങ്ങൾ ലഭ്യമാക്കും, ആംബുലൻസ്, രക്തദാനം, നേത്രദാനം, അവയവദാനം എന്നിവ പ്രോത്സാസാഹിപ്പിക്കുന്നതിനും സൊസൈറ്റി ലക്ഷ്യമിടുന്നു. സാന്ത്വന പരിചരണ പ്രവർത്തനങ്ങൾ അഭയം എന്ന പേരിൽ ' നടപ്പാക്കും.  ഇതിന്റെ  ഉദ്ഘാടനം രാജു ഏബ്രഹാം എം എൽഎ നിർവഹിക്കും. സൊസൈറ്റി ലോഗോ പിആർപിസി രക്ഷാധികാരി കെ പി ഉദയഭാനു പ്രകാശനം ചെയ്യും. വളന്റിയർമാർക്കുള്ള തിരിച്ചറിയൽ കാർഡ് അഡ്വ. കെ അനന്തഗോപൻ വിതരണം ചെയ്യും, കെഎസ്എഫ്ഇ ചെയർമാൻ പീലിപ്പോസ് തോമസ് പ്രതിജ്ഞ ചൊല്ലി കൊടുക്കും, കിടപ്പു രോഗികളുടെ ലിസ്റ്റ് പിആർപിസി ചെയർമാൻ പി എസ് മോഹനൻ ഏറ്റുവാങ്ങും.
പരിപാടിയിൽ ത്രിതല ജനപ്രതിനിധികളടക്കം പങ്കെടുക്കുമെന്ന് എകെജി പെയിൻ ആൻഡ് പാലിയേറ്റീവ് പ്രസിഡന്റ് അഡ്വ. എം ഫിലിപ്പ് കോശി, സെക്രട്ടറി ബിനു വർഗീസ്, കോർഡിനേറ്റർ കെ എം ഏബ്രഹാം എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു
 
പ്രധാന വാർത്തകൾ
 Top