15 October Tuesday

സീതാലയം ബ്ലോക്കിന്റെ ഉദ്ഘാടനം

വെബ് ഡെസ്‌ക്‌Updated: Friday Aug 30, 2019

പന്തളം

പന്തളത്ത് മാതൃകാ ഹോമിയോ ഡിസ്പെൻസറിയിൽ പുതുതായി പണി കഴിപ്പിച്ച സീതാലയം ബ്ലോക്കിന്റെയും  ജില്ലയിൽ പുതുതായി ആരംഭിക്കുന്ന ജനനി വന്ധ്യതാ നിവാരണ ക്ലിനിക്കിന്റെയും ഉദ്ഘാടനം മന്ത്രി കെ കെ ശൈലജ നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൺ ടി കെ  സതി അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവി, ഹോമിയോപ്പതി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ഡി ബിജുകുമാർ, നാഷണൽ ആയുഷ് മിഷൻ സ്റ്റേറ്റ് പ്രോഗ്രാം മാനേജർമാരായ ഡോ. ജയനാരായണൻ, ഡോ. സുഭാഷ്, ഹോംകോ എം ഡി  ഡോ. ജോയ്, സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർപേഴ്സൺ കെ ജി അനിത, നഗരസഭ വൈസ് ചെയർമാൻ ആർ ജയൻ, ലസിത, കെ ആർ രവി, ജി അനിൽകുമാർ, രാധാ രാമചന്ദ്രൻ, കെ എസ് ശ്രീകുമാർ, ഇ ഫസൽ, ഡോ. ബിജി ഡാനിയേൽ എന്നിവർ സംസാരിച്ചു. 

സ്ത്രീകളുടെ ശാരീരിക മാനസിക പ്രശ്‌നങ്ങൾക്ക് ചികിത്സ, കൗൺസിലിങ്‌, നിയമ സഹായം തുടങ്ങി എല്ലാവിധ പിന്തുണയും ഉറപ്പാക്കുന്ന ഹോമിയോപ്പതി വകുപ്പിന്റെ ആദ്യ ജെൻഡർ ബേസ്ഡ് പ്രോജക്ട് ആണ് സീതാലയം. സീതാലയം, ജനനി ക്ലിനിക്കുകൾ എസി ഉൾപ്പെടെ എല്ലാവിധ സൗകര്യങ്ങളോടും കൂടിയാണ് പ്രവർത്തനം ആരംഭിക്കുന്നത്. തിങ്കൾ മുതൽ ശനി വരെ എല്ലാ ദിവസവും രാവിലെ ഒൻപത്‌  മുതൽ ഉച്ചകഴിഞ്ഞ് രണ്ടു വരെ വിദഗ്ധ ഡോക്ടർമാരുടെ സേവനം ഈ ക്ലിനിക്കുകളിൽ നിന്നും ലഭ്യമാകും. ചികിത്സയ്ക്കായി മുൻകൂട്ടി ബുക്ക് ചെയ്യാനും സൗകര്യമുണ്ടെന്ന് ഹോമിയോപ്പതി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ഡി ബിജുകുമാർ അറിയിച്ചു.

 

 

പ്രധാന വാർത്തകൾ
 Top