18 September Saturday
വിദ്യാതരംഗിണി വായ്പാ പദ്ധതി

ജില്ലയിൽ 
1.34 കോടി നൽകി

വെബ് ഡെസ്‌ക്‌Updated: Friday Jul 30, 2021
പത്തനംതിട്ട
വിദ്യാതരംഗിണി വായ്പാ പദ്ധതിയിലൂടെ  ജില്ലയിൽ ഇതുവരെ വിതരണം ചെയ്തത് 1,34,71,766 രൂപ. 82 സഹകരണസംഘങ്ങൾ വഴി 1577 വായ്പകളിലായാണ് തുക വിതരണം ചെയ്തതെന്ന് ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ എം ജി പ്രമീള അറിയിച്ചു.  കോവിഡ് 19 മഹാമാരിയെ തുടർന്ന് സംസ്ഥാനത്ത് വിദ്യാലയങ്ങൾ തുറന്ന് പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഓൺലൈൻ പഠനത്തിന് ഡിജിറ്റൽ സൗകര്യങ്ങളില്ലാത്ത ഒന്നു മുതൽ 12 വരെ ക്ലാസുകളിലുള്ള  വിദ്യാർഥികൾക്ക് മൊബൈൽഫോൺ വാങ്ങുന്നതിന് സഹകരണ ബാങ്കുകൾ വഴി പലിശരഹിത വായ്പ അനുവദിക്കാനുള്ള സർക്കാരിന്റെ പദ്ധതിയാണ് വിദ്യാതരംഗിണി.
മല്ലപ്പള്ളി താലൂക്കിലെ ചെങ്ങരൂർ സർവീസ് സഹകരണ ബാങ്കാണ്‌ ആണ് ഏറ്റവും കൂടുതൽ തുക വായ്പയായി വിതരണം ചെയ്തത്.  97 വായ്പ മുഖേന 9,70,000 രൂപ വിതരണം ചെയ്തിട്ടുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top