22 September Sunday
വിഷരഹിത മത്സ്യകൃഷി

മണ്ണടി മദേഴ്സ് ഓർഗാനിക് ഫാമിന് നൂറുമേനി

വെബ് ഡെസ്‌ക്‌Updated: Tuesday Jul 30, 2019
 അടൂർ
പരിസ്ഥിതി സംരക്ഷിച്ചും  ജലത്തിന്റെ ഉപയോഗം കുറച്ചും പ്രകൃതിയോടിണങ്ങി വിഷരഹിത മത്സ്യകൃഷിയിൽ മണ്ണടി മദേഴ്സ് ഓർഗാനിക് ഫാമിന് നൂറുമേനി വിളവെടുപ്പ്. കടമ്പനാട് പഞ്ചായത്തിലെ  മണ്ണടി കാലായിക്ക് കിഴക്ക് കുരുവല്ലൂർ തെക്കേതിൽ  രാജനും ഭാര്യ ശാന്തകുമാരിയും മകൻ രഞ്ചുവും ചേർന്നാണ്‌ വീടിനോട് ചേർന്ന് ഫാം  തുടങ്ങിയത്.  എച്ച്ഡിപിഇ ടാർപ്പാളിൻ ഉപയോഗിച്ച്  4 മീറ്റർ വീതിയിലും 5 മീറ്റർ നീളത്തിലും നിർമിച്ച രണ്ട് കുളങ്ങളിലും രണ്ട് സംഭരണ കുളങ്ങളിലുമായാണ്‌ കൃഷി.  ജലകൃഷി വികസന ഏജൻസിയുടെ മുറ്റത്തൊരു മത്സ്യകുളം പദ്ധതി പ്രകാരം കിട്ടിയ 90 മീനുകളിൽ നിന്നാണ്  തുടക്കം. തിലോപ്പിയ, കല്ലേമുട്ടി, മലേഷ്യൻ വാള, സൈപ്രണസ്‌ കൂടാതെ അലങ്കാര മത്സ്യങ്ങളടക്കം 4000ൽ പരം ഇനങ്ങളാണ്‌ ഇവിടെ കൃഷി ചെയ്തുവരുന്നത്.
കുവൈറ്റിൽ എസ്എച്ച്ബിസിയിൽ ലീഡ് എച്ച്എസ്ഇ ഓഫീസറായി ജോലി ചെയ്യുന്ന രഞ്ചു നവമാധ്യമത്തിൽ നിന്നും ശേഖരിച്ച അറിവുകളും  ഇന്റഗ്രേറ്റഡ് മോഡേൺ ഫാർമേഴ്സ് സൊസൈറ്റി പ്രസിഡന്റ് വർഗീസിന്റെ പിന്തുണയിലുമാണ് മത്സ്യകൃഷി വിജയം കൈവരിച്ചതെന്ന് ശാന്തകുമാരി പറയുന്നു.  ഫാമിന്റെ ഉദ്ഘാടനം വാർഡ് മെമ്പർ സി കൃഷ്ണകുമാർ നിർവഹിച്ചു.
 
പ്രധാന വാർത്തകൾ
 Top