20 September Friday
ജല വിതരണത്തിലെ അലംഭാവം

രണ്ട് വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി

വെബ് ഡെസ്‌ക്‌Updated: Tuesday Jul 30, 2019

 

അടൂർ
അടൂർ ജല അതോറിറ്റിയുടെ ശുദ്ധജല വിതരണത്തിലെ അലംഭാവം. രണ്ട് വാട്ടർ അതോറിറ്റി ഉദ്യോaഗസ്ഥർക്ക് സ്ഥലം മാറ്റം. പത്തനംതിട്ട അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ പി നെൽസൺ, അടൂർ അസിസ്റ്റ ന്റ് എഞ്ചിനീയർ ജെസി തോമസ് എന്നിവരെയാണ് സർക്കാർ സ്ഥലം മാറ്റിയത്. കെ പി റോഡിൽ പുതിയ പൈപ്പ് സ്ഥാപിച്ചതിലുണ്ടായ പാകപ്പിഴ, കുടിവെള്ള വിതരണം കാര്യക്ഷമമാക്കുന്നതിലെ അനാസ്ഥ,സർക്കാരിനെതിരായ വികാരം ഉയർത്തിക്കൊണ്ടുവരാൻ നടത്തിയ ശ്രമം അടക്കമുള്ള ആരോപണങ്ങളെ തുടർന്നാണ് മാറ്റം. 
അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ നെൽസനെ കോട്ടയം ഡിവിഷനിലേക്കും അസിസ്റ്റന്റ് എഞ്ചിനീയർ ജെസി തോമസിനെ കടുത്തുരുത്തിയിലേക്കുമാണ് മാറ്റിയത്.കടുത്ത വേനലിൽ ഉണ്ടായ രൂക്ഷമായ കുടിവെള്ള ക്ഷാമത്തിൽ കുടിവെള്ള വിതരണം സുഗമമാക്കി കുടിവെള്ളം എത്തിക്കുന്നതിൽ ഉദ്യോഗസ്ഥർ കാട്ടിയ അലംഭാവത്തിൽ അടൂരിലെ വാട്ടർ അതോറിറ്റി ഓഫീസിന് മുന്നിൽ നിരന്തര സമരവും നടന്നിരുന്നു.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top