11 December Wednesday

ഡിവൈഎഫ‌്ഐ ജില്ലാ പഠനക്യാമ്പ‌് തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Sunday Jun 30, 2019
അടൂർ
ഡിവൈഎഫ്ഐ ജില്ലാ പഠനക്യാമ്പ് അടൂർ മാർത്തോമ്മ യൂത്ത് സെന്ററിൽ തുടങ്ങി. അഖിലേന്ത്യാ പ്രസിഡന്റ‌് പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, അടൂർ ഏരിയ സെക്രട്ടറി 
അഡ്വ. എസ‌് മനോജ‌്, ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ആർ ശ്യാമ, അഡ്വ. ആർ മനു, ജില്ലാ ട്രഷറർ ബി നിസാം എന്നിവർ സന്നിഹിതരായി.
ജില്ലാ കമ്മിറ്റിയംഗങ്ങൾ, ബ്ലോക്ക‌് കമ്മിറ്റിയംഗങ്ങൾ, മേഖല സെക്രട്ടറി,- പ്രസിഡന്റ‌്,- ട്രഷറർ എന്നിവരാണ‌് ക്യാമ്പിൽ പങ്കെടുക്കുന്നത‌്.
 ശനിയാഴ്ച ‘ഫാസിസം- ചരിത്രവും വർത്തമാനവും’ എന്ന വിഷയത്തിൽ ഡോ. പി ജെ വിൻസന്റ്, നവ മാധ്യമത്തിന്റെ രാഷ്ട്രീയം എന്ന വിഷയത്തിൽ ഗോപകുമാർ, ‘മാർക‌്സിയൻ ദർശനം’ എന്ന വിഷയത്തിൽ എൻ രതീന്ദ്രൻ, ‘സംഘടന, സംഘാടനം’ എന്ന വിഷയത്തിൽ ഡിവൈഎഫ‌്ഐ സംസ്ഥാന സെക്രട്ടറി ‌എ എ റഹീം എന്നിവർ ക്ലാസ‌് നയിച്ചു. വിവിധ ക്ലാസുകളിൽ ആർ ശ്യാമ, ആർ ഹരീഷ് എന്നിവർ അധ്യക്ഷരായി.
ഞായറാഴ്ച ‘ലിംഗനീതിയുടെ രാഷ്ട്രീയം’ എന്ന വിഷയത്തിൽ എ ജി ഒലീനയും ‘നവോത്ഥാന കേരളം- ഇന്നലെ ഇന്ന‌്’ എന്ന വിഷയത്തിൽ മനോജ‌് പട്ടാന്നൂരും ക്ലാസ‌് നയിക്കും. വൈകിട്ട‌് നാലിന‌് സമാപന സമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദ‌യഭാനു ഉദ‌്ഘാടനം ചെയ്യും.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top