19 October Saturday

പൊലീസ്‌ അസോസിയേഷൻ ജില്ലാ സമ്മേളനം

വെബ് ഡെസ്‌ക്‌Updated: Sunday Jun 30, 2019

പത്തനംതിട്ട

പൊലീസ്‌ അസോസിയേഷൻ 33‐ാമത്‌ ജില്ലാ സമ്മേളനം പത്തനംതിട്ട അബാൻ ആർക്കേഡിൽ നടത്തി. പ്രതിനിധി സമ്മേളനം വൈദ്യുതി മന്ത്രി എം എം മണി ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ്‌ ടി എൻ അനീഷ‌് അധ്യക്ഷനായി.  

വീണാ ജോർജ്‌ എംഎൽഎ മുഖ്യതിഥിയായി. ജില്ലാ പൊലിസ്‌ ചീഫ്‌ ജി ജയ്‌ദേവ്‌  മുഖ്യപ്രഭാഷണവും അഡീഷണൽ ജില്ലാ പൊലീസ്‌ സൂപ്രണ്ട്‌ എസ്‌ ശിവപ്രസാദ്‌ 40‐ാം വാർഷിക സന്ദേശവും നൽകി. ഡിവൈഎസ്‌പി ആർ ജോസ്‌, കെപിഒഎ ജില്ലാ പ്രസിഡന്റ്‌ ന്യൂഅ്‌മാൻ, ജില്ലാ സെക്രട്ടറി ജി ജയചന്ദ്രൻ എന്നിവർ സംസാരിച്ചു. സംസ്ഥാന പ്രസിഡന്റ്‌ ടി എസ‌് ബൈജു സംഘടനാ റിപ്പോർട്ടും ജില്ലാ സെക്രട്ടറി കെ ബി അജി പ്രവർത്തന റിപ്പോർട്ടും ട്രഷറർ രാധാകൃഷ്‌ണപിള്ള വരവ്‌ ചെലവ്‌ കണക്കും വിജയകാന്ത്‌ ഓഡിറ്റ്‌ റിപ്പോർട്ടും പി പി മനോജ്‌ കുമാർ പ്രമേയവും കെ രാജൻപിള്ള ക്രഡൻഷ്യൽ റിപ്പോർട്ടും അവതരിപ്പിച്ചു. വി പ്രദീപ്‌ സ്വാഗതവും സുനിൽ കുമാർ നന്ദിയും പറഞ്ഞു. പൊതുസമ്മേളനം  മന്ത്രി കെ രാജു ഉ്‌ഘടാനം ചെയ്‌തു.

 

 

പ്രധാന വാർത്തകൾ
 Top