പത്തനംതിട്ട
തദ്ദേശഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ജില്ലയിൽ ശുചിത്വ, മാലിന്യസംസ്‌കരണ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ പറഞ്ഞു. ജില്ലാ ആസൂത്രണസമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവർത്തനങ്ങളുടെ ഭാഗമായി അടുത്തമാസം നാലിന് ശിൽപ്പശാല നടക്കും. ശുചിത്വമിഷൻ ഡയറക്ടർ, എംജിഎൻആർഇജിഎസ് ജോയിന്റ് ഡയറക്ടർ, കലക്ടർ തുടങ്ങിയവർ പങ്കെടുക്കും. എല്ലാ പഞ്ചായത്ത് അധ്യക്ഷന്മാരും സെക്രട്ടറിമാരും ശിൽപ്പശാലയിൽ നിർബന്ധമായും പങ്കെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
പന്തളം തെക്കേക്കര, ഇലന്തൂർ, കുളനട, മൈലപ്ര, പ്രമാടം, കല്ലൂപ്പാറ, തോട്ടപ്പുഴശേരി, വള്ളിക്കോട്, കോഴഞ്ചേരി, ചിറ്റാർ, റാന്നി പെരുനാട്, വെച്ചൂച്ചിറ, റാന്നി, ഏഴംകുളം, കൊറ്റനാട്, നിരണം, നാരങ്ങാനം, മെഴുവേലി, സീതത്തോട്, പെരിങ്ങര, വടശേരിക്കര, നാറാണംമൂഴി, ചെന്നീർക്കര, ആറന്മുള, കുന്നന്താനം എന്നീ പഞ്ചായത്തുകളുടെയും പറക്കോട്, പന്തളം, കോന്നി, മല്ലപ്പള്ളി, റാന്നി, കോയിപ്രം, ഇലന്തൂർ ബ്ലോക്ക് പഞ്ചായത്തുകളുടെയും, പത്തനംതിട്ട നഗരസഭയുടെയും 2023,- 24 വാർഷിക പദ്ധതികൾക്ക് ജില്ലാ ആസൂത്രണസമിതി അംഗീകാരം നൽകി. കൂടാതെ, പത്തനംതിട്ട നഗരസഭയുടെ 2023-, 24 സാമ്പത്തിക വർഷത്തെ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്കും ലേബർ ബജറ്റിനും ആക്ഷൻ പ്ലാനിനും ജില്ലാആസൂത്രണ സമിതി അംഗീകാരം നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..