പത്തനംതിട്ട
ജില്ലയിൽ ശനിയാഴ്ച 141 പേർക്ക് കോവിഡ് -19 സ്ഥിരീകരിച്ചു. ശനിയാഴ്ച രോഗം സ്ഥിരീകരിച്ചവരിൽ ആറു പേർ വിദേശത്തുനിന്നു വന്നവരും 10 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരും 125 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ സമ്പർക്കപശ്ചാത്തലം വ്യക്തമല്ലാത്ത 31 പേരുണ്ട്.
ജില്ലയിൽ ഇതുവരെ ആകെ 19937 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 16101 പേർ സമ്പർക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. കോവിഡ്- 19 മൂലം ഇതുവരെ 105 പേർ മരണമടഞ്ഞു. കൂടാതെ കോവിഡ് ബാധിതരായ 16 പേർ മറ്റ് രോഗങ്ങൾ മൂലമുളള സങ്കീർണതകൾ നിമിത്തം മരണമടഞ്ഞിട്ടുണ്ട്.
ശനിയാഴ്ച 164 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 17820 ആണ്. ജില്ലക്കാരായ 1855 പേർ രോഗികളായിട്ടുണ്ട്. ഇതിൽ 1718 പേർ ജില്ലയിലും, 137 പേർ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയിൽ 3776 കോൺടാക്ടുകൾ നിരീക്ഷണത്തിലുണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 2728 പേരും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും തിരിച്ചെത്തിയ 4188 പേരും നിലവിൽ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ശനിയാഴ്ച തിരിച്ചെത്തിയ 97 പേരും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ശനിയാഴ്ച എത്തിയ 136 പേരും ഇതിൽ ഉൾപ്പെടുന്നു. ആകെ 10692 പേർ നിരീക്ഷണത്തിലാണ്.
2083 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. കോവിഡ്- 19 മൂലമുളള മരണനിരക്ക് 0.53 ശതമാനമാണ്. ശനിയാഴെ്ചത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 8.26 ശതമാനമാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..