17 January Sunday
സീറ്റുകച്ചവടം

മറുപടിയില്ലാതെ കോൺഗ്രസ്‌

സ്വന്തം ലേഖകൻUpdated: Sunday Nov 29, 2020
പത്തനംതിട്ട
കോൺഗ്രസിലെ സീറ്റ്‌ കച്ചവടവും ചിഹ്നത്തിന്‌ പണം വാങ്ങലും സംബന്ധിച്ച്‌ ആക്ഷേപവും പ്രതിഷേധവും ഉയരുമ്പോൾ മറുപടിയില്ലാതെ കോൺഗ്രസ്‌ നേതൃത്വം. അതിനിടെ കോൺഗ്രസിലെ മുസ്ലീം വിഭാഗത്തെ അവഗണിച്ചുവെന്ന പരാതിയും വ്യാപകമായി. ജില്ലാ പഞ്ചായത്തിൽ കോഴഞ്ചേരി, റാന്നി ഡിവിഷനുകളാണ്‌ പേയ്‌മെന്റ്‌ സീറ്റുകൾ എന്ന്‌ ആരോപണം ഉയർന്നത്‌. റാന്നി കേരള കോൺഗ്രസ്‌ ജോസഫിനാണ്‌ നൽകിയതെങ്കിലും കോൺഗ്രസ്‌ ബ്ലോക്ക്‌ സെക്രട്ടറിയായിരുന്നയാൾ കച്ചവടം ഉറപ്പിക്കുകയായിരുന്നുവെന്നാണ്‌ ആരോപണം. 
ഇതിന്‌ പുറമേയാണ്‌ നേതാക്കൾ നടത്തുന്ന വാർഡുതല കച്ചവടം. ഇതിന്‌ സംസ്ഥാന ജനറൽ സെക്രട്ടറിയാണ്‌ പ്രധാന നേതൃത്വം വഹിക്കുന്നത്‌. റിബലുകൾ ജയിച്ചു വന്നാൽ കോൺഗ്രസിൽ കാണില്ലെന്ന്‌ പ്രതിപക്ഷ നേതാവ്‌ പത്തനംതിട്ടയിലെത്തി പ്രഖ്യാപിച്ചിരുന്നു. എന്നാൽ കഴിഞ്ഞ തവണ റിബലായി ജയിച്ചവർ ഇക്കുറി ഔദ്യോഗിക സ്ഥാനാർഥികളായി രംഗത്തുവന്ന്‌ പ്രചാരണത്തിൽ സജീവമായിരിക്കുകയാണ്‌. 
ഇക്കാര്യം കെപിസിസി പ്രസിഡന്റിന്റെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ താനറിഞ്ഞില്ല എന്ന നിലപാടാണ്‌ സ്വീകരിച്ചത്‌. ഇക്കാര്യം അദ്ദേഹം ജില്ലയിലെ നേതാക്കളോട്‌ ആരാഞ്ഞെങ്കിലും ആരും മറുപടി പറയാൻ തയ്യാറായില്ല. 
പതിവായി കോൺഗ്രസിന്‌ വോട്ടുചെയ്യുന്ന മുസ്ലീം വിഭാഗത്തിലുള്ളവരെ അവഗണിച്ചു എന്ന പരാതിയും രൂക്ഷമാണ്‌. പ്രത്യേകിച്ചും വനിതകൾക്ക്‌ പരിഗണനയില്ലെന്നതാണ്‌ ആക്ഷേപം. മുസ്ലീം വിഭാഗത്തിലെ ചില പുരുഷൻമാർക്ക്‌ സീറ്റ്‌ നൽകിയെങ്കിലും വനിതകളെ പരിഗണിച്ചില്ലത്രേ. ചിഹ്നം ലഭിക്കാൻ പണം നൽകിയിട്ടും ഒടുവിൽ അവഗണിച്ചവർ റിബലായി മത്സരരംഗത്ത്‌ തുടരുകയാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top