24 November Tuesday
ആംബുലൻസിൽ പീഡനം

കുറ്റപത്രം സമർപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Oct 29, 2020

 പത്തനംതിട്ട

കോവിഡ് രോഗിയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവത്തിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. പ്രതി നൗഫൽ പെൺകുട്ടിയെ ലൈംഗീക പീഡനത്തിന് ഇരയാക്കിയെന്ന് പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നൽകിയ കുറ്റപത്രത്തിൽ പറയുന്നു.
സെപ്തംബർ അഞ്ചിന്‌ രാത്രിയിൽ ആറന്മുളയിലാണ്‌ കേസിന് ആസ്‌പദമായ സംഭവമുണ്ടായത്.  അന്വേഷണം പൂർത്തീകരിച്ച് 47 ദിവസംകൊണ്ട് കുറ്റപത്രം കോടതിയിൽ സമർപ്പിക്കുകയായിരുന്നു.
പട്ടികജാതി, പട്ടികവർഗ പീഡന നിരോധന നിയമം ഉൾപ്പെടെ എട്ട് വകുപ്പുകൾ പ്രതിക്കെതിരേ ചുമത്തിയിട്ടുണ്ട്‌.540 പേജുള്ള കുറ്റപത്രത്തിൽ 94 സാക്ഷികളാണുള്ളത്. 
അർധരാത്രി ആംബുലൻസിൽ ആശുപത്രിയിലേക്ക് പോകുന്ന വഴിയാണ്  ഡ്രൈവറായ പ്രതി പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. പെൺകുട്ടിയെ പീഡിപ്പിക്കുക എന്ന ഉദേശത്തോടുകൂടി തന്നെ പ്രതി പ്രവർത്തിച്ചുവെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.
നൗഫലിനെ  മണിക്കൂറുകൾക്കുള്ളിൽ തന്നെ പൊലീസ് പിടികൂടിയിരുന്നു. ജില്ലാ പൊലീസ് മേധാവി കെ ജി സൈമന്റെ നേതൃത്വത്തിൽ അടൂർ ഡിവൈഎ‌സ്‌പി ആർ ബിനുവാണ് അന്വേഷണം നടത്തിയത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top