ശിൽപ്പികൾക്ക് വരവേൽപ്പ്

കോന്നി
ദേശീയ ആരോഗ്യ കൗൺസിലിന്റെ അനുമതി ലഭിച്ച ശേഷം കോന്നി മെഡിക്കൽ കോളേജിൽ ആദ്യമായെത്തിയ ആരോഗ്യമന്ത്രിയെ നാട് വരവേറ്റു. വാദ്യമേളങ്ങളുടെ അകമ്പടിയോടെയും പുഷ്പവൃഷ്ടി നടത്തിയുമാണ് മന്ത്രി വീണാ ജോർജിനെയും അഡ്വ. കെ യു ജെനീഷ് കുമാർ എംഎൽഎയെയും വരവേറ്റത്. ഒരു നാടിന്റെ ദീർഘനാളത്തെ സ്വപ്നം പൂവണിഞ്ഞതിന്റെ ആഹ്ലാദം എങ്ങും പ്രകടമായി.
എൽഡിഎഫ് കോന്നി മണ്ഡലം കൺവീനർ പി ജെ അജയകുമാർ, നേതാക്കളായ ശ്യാംലാൽ, റഷീദ് മുളന്തറ, മലയാലപ്പുഴ മോഹനൻ, എം എസ് ഗോപിനാഥൻ, സംഗേഷ് ജി നായർ, എം എസ് രാജേന്ദ്രൻ, രഘുനാഥ് ഇടത്തിട്ട, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ തുളസി മണിയമ്മ, വർഗീസ് ബേബി, രാഹുൽ വെട്ടൂർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മണിയമ്മ, വി ശ്രീകുമാർ, ആശിഷ് ലാൽ എന്നിവർ സ്വീകരണത്തിന് നേതൃത്വം നൽകി.
0 comments