02 October Monday

അലോട്ട്മെന്റ് ഒക്ടോബറില്‍

വെബ് ഡെസ്‌ക്‌Updated: Thursday Sep 29, 2022
കോന്നി
ഗവ. മെഡിക്കല്‍ കോളജില്‍ ഈ അധ്യയന വര്‍ഷത്തെ അലോട്ട്മെന്റ് ഒക്ടോബറില്‍ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.  എംബിബിഎസ് പ്രവേശനത്തിന് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ അംഗീകാരം ലഭിച്ച ശേഷം ആദ്യമായി കോന്നി മെഡിക്കല്‍ കോളജ് സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. അലോട്ട്മെന്റിനു ശേഷം ദേശീയ തലത്തില്‍ നിശ്ചയിക്കുന്നത് അനുസരിച്ച് ക്ലാസുകള്‍ ആരംഭിക്കും.
ആരോ​ഗ്യ വിദ്യാഭ്യാസ രം​ഗത്ത് രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് ചുരുങ്ങിയ കാലയളവിൽ തന്നെ മികച്ച നേട്ടം കൈവരിക്കാൻ സാധിച്ചെന്ന് ആരോ​ഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. ഒരു വർഷത്തിനിടയിൽ 200 എംബിബിഎസ് സീറ്റിനാണ് സംസ്ഥാനത്തിന് അനുമതി ലഭിച്ചത്. ഇടുക്കി മെഡിക്കൽ കോലേജിന് നൂറും തുടർന്ന് കോന്നി മെഡി. കോളേജിന് നൂറു സീറ്റുമാണ് അനുവദിച്ചത്. അതോടൊപ്പം രണ്ട് നഴ്സിങ് കോളജിന് 60 സീറ്റ് വീതവും ലഭിച്ചു.   സ്പെഷ്യാലിറ്റി വിഭാ​ഗത്തിൽ 24 സീറ്റും  സൂപ്പർ സ്പെഷ്യാലിറ്റി വിഭാ​ഗത്തിൽ  ഒമ്പത് സീറ്റുമാണ് ലഭിച്ചത്.  സംസ്ഥാനത്തെ ആരോ​ഗ്യ വിദ്യാഭ്യാസ രം​ഗത്ത് ഇത് മികച്ച നേട്ടം കൈവരിക്കാൻ ഇടയാക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top