09 December Friday
ഒരു പ്രാർഥനാ ഗീതം പോൽ

അഖിലാണ്ഡ മണ്ഡലം 
ഇനി അരങ്ങിലും

വെബ് ഡെസ്‌ക്‌Updated: Thursday Sep 29, 2022
പന്തളം
കേരളത്തിന്റെ പ്രാർഥനാ ഗീതമായിരുന്ന അഖിലാണ്ഡമണ്ഡലം നൃത്തശിൽപ്പമായി അരങ്ങിലെത്തുന്നു. കലാമണ്ഡലം ശ്രീലക്ഷ്മിയുടെ ശിക്ഷണത്തിലെ കലാകാരികളാണ് കവി പന്തളം കെപിയുടെ സ്മരണയ്ക്ക് മുന്നിൽ നൃത്തശിൽപ്പം സമർപ്പിക്കുന്നത്. 
സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും നൻമകൾ പാടി പുകഴ്ത്തുന്ന പന്തളം കെ പി രാമൻപിള്ളയുടെ അഖിലാണ്ഡമണ്ഡലം ഒരു കാലത്ത് അക്ഷരമുറ്റങ്ങളിലെ പ്രാർഥനാഗീതമായിരുന്നു.
മതസൗഹാർദ്ദം, മാനവികത, ഐക്യം, സഹന ബോധം തുടങ്ങിയ ഉന്നത  മൂല്യങ്ങളെ കവിതയിലൂടെയും ലേഖനങ്ങളിലൂടെയും ലോകത്തിന് നൽകിയ പന്തളം കെ പി  സമൂഹത്തിലെ മൂല്യച്ച്യുതികളെയും, അനാചാരങ്ങളെയും നർമശകലങ്ങളിലൂടെ  വിമർശിക്കുകയും ചെയ്തിരുന്നു. 
തുമ്പമണ്ണിൽ 1909 ൽ ജനിച്ച കെ പി രാമൻ പിളള എന്ന പന്തളം കെപി ചങ്ങമ്പുഴ പ്രസ്ഥാനത്തിന്റെ ഭാഗവും പങ്കാളിയുമായിരുന്നു. സ്വാതന്ത്ര്യ സമര സേനാനിയും പുരോഗമന പ്രസ്ഥാനങ്ങളോടും സോഷ്യലിസ്റ്റ് ചിന്താഗതികളോടും ആഭിമുഖ്യം പുലർത്തിയിരുന്നു പന്തളം കെ പി.  
സമീപകാലത്ത് പ്രകൃതി സംഹാര താണ്ഡവമാടിയപ്പോൾ ജാതിയും മതവും ആചാരങ്ങളും അനുഷ്ടാനങളും ഒക്കെ മാറ്റിവച്ച് ജനതയാകെ കൈകോർത്ത സന്ദർഭങ്ങൾ കെപിയുടെ കവിതകളെ സമൂഹം സ്മരിക്കാനിടയാക്കി. ശ്രീലക്ഷ്മിയുടെ നൃത്തഗ്രാം അഖിലാണ്ഡ മണ്ഡലത്തെ നൃത്തശിൽപ്പമാക്കാൻ തീരുമാനിച്ചത് ആ സന്ദർഭത്തിലാണ്‌. കു  മാരനാശാന്റെ ചണ്ഡാലഭിക്ഷുകിയും ഒഎൻവിയുടെ അമ്മയും ഇടശ്ശേരിയുടെ പുതപ്പാട്ടും, വയലാറിന്റെ രാവണപുത്രിയും, പൂന്താനത്തിന്റെ ജ്‌ഞാനപ്പാനയുമൊക്കെ  ശ്രീലക്ഷ്മിയും കുട്ടികളും രംഗത്തവതരിപ്പിച്ചിട്ടുണ്ട്. 
ശിഷ്യരായ മിഥില, ലഷ്മി റാണി, ആർച്ച, ആൻ സാറാ,  ആർഷ, ശ്രീനന്ദ എന്നിവരാണ് പരിശീലനം നടത്തുന്നത്‌. അടൂർ ഹൈസ്കൂൾ ജങ്‌ഷന് സമീപം മാർത്തോമാ ഓഡിറ്റോറിയത്തിൽ ഒന്നിന് വൈകിട്ട് 5ന് നടക്കുന്ന നൃത്ത പരിപാടി അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ ഉദ്‌ഘാടനം ചെയ്യും. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top