21 October Monday

മധ്യ കേരളത്തിൽ ആർസിസി മാതൃകയിൽ ക്യാൻസർ സെന്റർ: മന്ത്രി കെ കെ ശൈലജ

വെബ് ഡെസ്‌ക്‌Updated: Thursday Aug 29, 2019

 ചിറ്റാർ

മധ്യ കേരളത്തിൽ ആർസിസി മാതൃകയിൽ ക്യാൻസർ സെന്റർ ആരംഭിക്കുമെന്നും മൂവായിരം കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് ആരോഗ്യമേഖലയിൽ നടന്നുവരുന്നതെന്നും മന്ത്രി കെ കെ ശൈലജ പറഞ്ഞു.തണ്ണിത്തോട്ടിലെ പ്രാഥമിക ആരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തി ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. രോഗീസൗഹൃദ ചികിൽസാ കേന്ദ്രം എന്ന പുത്തൻ സംസ്‌കാരമാണ് ലക്ഷ്യം വയ്ക്കുന്നത്. സംസ്ഥാന സർക്കാർ നടപ്പാക്കിയ ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കുടുംബാരോഗ്യകേന്ദ്രം തണ്ണിത്തോട്ടിൽ അനുവദിച്ചത്. കോന്നി മെഡിക്കൽ കോളേജിന്റെ തുടർ പ്രവർത്തനങ്ങൾക്കായി 414 കോടി രൂപയുടെ ഭരണാനുമതി നൽകിയിട്ടുണ്ടെന്നും  മന്ത്രി പറഞ്ഞു. തണ്ണിത്തോട് പഞ്ചായത്ത് പ്രസിഡന്റ് എം വി അമ്പിളി അധ്യക്ഷയായി. ആന്റോ ആന്റണി എം പി മുഖ്യ പ്രഭാഷണം നടത്തി. കോന്നി ബ്ലോക്ക് പ്രസിഡന്റ് കോന്നിയൂർ പികെ,സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, പെരുനാട് ഏരിയ സെക്രട്ടറി എസ് ഹരിദാസ്, ജോൺ മാത്യു തെനയംപ്ലാക്കൽ, പി ആർ രാമചന്ദ്രൻ പിള്ള, പ്രിയ എസ് തമ്പി,ഡിഎംഒ എബി സുഷൻ, റ്റിജോ തോമസ്, കെ വി സുഭാഷ്, എം എസ് ഇന്ദിര, പി കെ ഗോപി, സി എസ് ബിന്ദു്‌,  പ്രവീൺ പ്രസാദ് എന്നിവർ സംസാരിച്ചു. എം കെ മാത്യു സ്വാഗതവും ഡോ.അരുൺ പ്രതാപ് നന്ദിയും പറഞ്ഞു.
 
 
പ്രധാന വാർത്തകൾ
 Top