18 September Saturday

പഴവങ്ങാടി തുടർ സമരം: 
അഞ്ച്‌ നാൾ പിന്നിട്ടു

വെബ് ഡെസ്‌ക്‌Updated: Thursday Jul 29, 2021

പഴവങ്ങാടി പഞ്ചായത്ത് ഓഫീസിന്‌ മുൻപിൽ നടക്കുന്ന തുടർസമരം അഞ്ചാം ദിവസം സിപിഐ എം 
ജില്ലാ കമ്മിറ്റിയംഗം കോമളം അനിരുദ്ധൻ ഉദ്ഘാടനം ചെയ്യുന്നു

റാന്നി -
പഴവങ്ങാടി പഞ്ചായത്ത് ഭരണസമതിയുടെ വികസന വിരുദ്ധതയ് ക്കെതിരെയും കെടുകാര്യസ്ഥതക്കെതിരെയും എൽഡിഎഫ് നേതൃത്വത്തിൽ പഴവങ്ങാടി പഞ്ചായത്ത് ഓഫീസിന്‌ മുൻപിൽ നടക്കുന്ന തുടർസമരം അഞ്ചാം ദിവസം സിപിഐ എം ജില്ലാ കമ്മിറ്റിയംഗം കോമളം അനിരുദ്ധൻ ഉദ്ഘാടനം ചെയ്തു. മന്ദമരുതി ലോക്കൽ കമ്മിറ്റിയംഗം കെ ജെ ഷാജി അധ്യക്ഷനായി. കെ കെ സുരേന്ദ്രൻ, വി കെ സണ്ണി, എം ജെ വിജയൻ എന്നിവർ  സംസാരിച്ചു. അഡ്വ.പ്രമോദ് നാരായൺ എംഎൽഎ നേതൃത്വം നൽകുന്ന വികസന സദസ്  അട്ടിമറിച്ച ഏക പഞ്ചായത്താണ് പഴവങ്ങാടി.വികസന കാര്യത്തിൽ രാഷ്ട്രീയം കലർത്തി എംഎൽഎയെ അപമാനിച്ച പ്രസിഡന്റ് രാജി വക്കണം എന്നാണാവശ്യം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top