12 July Sunday
ഉത്രയുടെ കൊലപാതകം

സമരത്തെച്ചൊല്ലി കോൺഗ്രസ് ‌തർക്കം; കയ്യാങ്കളിയുടെ വക്കിൽ

വെബ് ഡെസ്‌ക്‌Updated: Friday May 29, 2020

 അടൂർ

ഉത്രയുടെ കൊലപാതകത്തെ തുടർന്ന്‌ നടത്താനിരുന്ന സമരത്തെച്ചൊല്ലി യൂത്ത് കോൺഗ്രസിലും കോൺഗ്രസിലും തർക്കം രൂക്ഷം. ഒരു ദിവസം രണ്ട് സമരം നടത്താൻ യൂത്ത് കോൺഗ്രസ് ആഹ്വാനം. ഉദ്‌ഘാടകനെ ചൊല്ലിയുള്ള തർക്കം കയ്യാങ്കളിയുടെ വക്കിൽ വരെ എത്തി.  സമരവിവരമറിഞ്ഞ് പൊലീസ് സമരക്കാരെ കാത്ത് മണിക്കൂറുകളോളം നിന്നശേഷം മടങ്ങി. 
യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അടൂർ ഡിവൈഎസ്‌പി ഓഫീസിന് മുന്നിലും നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആർഡിഒ ഓഫീസിന് മുന്നിലും സമരം നടത്താനായിരുന്നു ആഹ്വാനം. ജില്ലാ കമ്മിറ്റിയുടെ സമരം ഡിസിസി പ്രസിഡന്റ്‌ ബാബു ജോർജും നിയോജക മണ്ഡലം കമ്മിറ്റിയുടെ സമരം കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധുവും ഉദ്ഘാടനം ചെയ്യുമെന്ന് പ്രചാരണവും നടത്തി. 
ഉത്ര കൊലക്കേസിൽ സിപിഐ എമ്മിന്റെ പങ്ക് അന്വേഷിക്കണമെന്നും കേസ് അട്ടിമറിക്കാൻ ശ്രമിച്ച അടൂർ സിഐയെ മാറ്റിനിർത്തി അന്വേഷണം നടത്തണമെന്നും‌ ആവശ്യപ്പെട്ടായിരുന്നു ആഹ്വാനം. അഞ്ചലിൽ ഉത്രയെ ഭർത്താവ് സൂരജ് വിഷ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം അഞ്ചൽ പൊലീസ് പരിധിയിലാണ് നടന്നത്. ഉത്രയുടെ മരണത്തെക്കുറിച്ച് മാതാപിതാക്കൾ കൊല്ലം റൂറൽ എസ്‌പിക്ക് നൽകിയ പരാതിയെക്കുറിച്ച് കൊട്ടാരക്കര റൂറൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ ഭർത്താവ് സൂരജിനെയും പാമ്പുപിടിത്തക്കാരൻ സുരേഷിനെയും അറസ്റ്റ് ചെയ്‌തിരുന്നു. ഒരുതരത്തിലും പ്രതികൾ രക്ഷപ്പെടാതിരിക്കാൻ പഴുതടച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ഇതിനിടെയാണ്‌ കേസ് വഴിതിരിച്ചുവിടാൻ ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയത്. ഒരു വിഷയത്തിൽ രണ്ട് സമരം പാടില്ലെന്ന കെപിസിസി നേതൃത്വത്തിന്റെ നിർദേശമെത്തിയതോടെ സമരാഹ്വാനം നടത്തിയവർ വെട്ടിലുമായി. എന്നാൽ, പഴകുളം മധുവിനെയും ബാബു ജോർജിനെയും അനുകൂലിക്കുന്നവർ ചേരിതിരിഞ്ഞ്‌ പരസ്‌പരം പോർവിളി നടത്തുകയായിരുന്നു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top