14 July Tuesday

6 പേർ കൂടി

വെബ് ഡെസ്‌ക്‌Updated: Friday May 29, 2020

 പത്തനംതിട്ട 

ജില്ലയിൽ ആറ് കോവിഡ്-19 കേസുകൾ സ്ഥിരീകരിച്ചു. മേയ് 15ന് മഹാരാഷ്ട്രയിൽ നിന്ന് എത്തിയ ഉളളന്നൂർ സ്വദേശിനിയായ 44 വയസുകാരി, മേയ് 18ന് മഹാരാഷ്ട്രയിൽ നിന്ന് എത്തിയ ഏറത്ത് സ്വദേശിയായ 67 കാരൻ,
ഏറത്ത് സ്വദേശിയായ 32 കാരൻ, വി-കോട്ടയം സ്വദേശിനിയായ 25 വയസുകാരി, മേയ് 19 ന് സൗദിയിൽനിന്ന് എത്തിയ പുല്ലാട് സ്വദേശിയായ 33 കാരൻ, മേയ് 23 ന് മഹാരാഷ്ട്രയിൽ നിന്ന് എത്തിയ കൊടുമൺ അങ്ങാടിക്കൽ സ്വദേശിനിയായ 69 വയസുകാരി എന്നിവരാണ് പോസിറ്റീവായത്. നിലവിൽ ജില്ലയിൽ 22 പേർ രോഗികളായിട്ടുണ്ട്.  പത്തനംതിട്ട ജനറൽ ആശുപത്രിയിൽ 18 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ഏഴു പേരും, അടൂർ ജനറൽ ആശുപത്രിയിൽ നാല്‌ പേരും, സിഎഫ്എൽടിസി റാന്നി മേനാംതോട്ടം ആശുപത്രിയിൽ അഞ്ചു പേരും ഐസൊലേഷനിൽ ഉണ്ട്.സ്വകാര്യ ആശുപത്രികളിൽ 11 പേർ ഐസൊലേഷനിൽ ഉണ്ട്. പുതിയതായി ഒൻപത്‌ പേരെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. നേരിയ ലക്ഷണമുളള അഞ്ചു കോവിഡ് രോഗ ബാധിതരെ സിഎഫ്എൽടിസിയിലേക്ക് മാറ്റി. ജില്ലയിൽ ഏഴ് കോൺടാക്ടുകൾ നിരീക്ഷണത്തിൽ ഉണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും തിരിച്ചെത്തിയ 3333 പേരും വിദേശത്തുനിന്നും തിരിച്ചെത്തിയ 539 പേരും നിലവിൽ നിരീക്ഷണത്തിലാണ്.
 
 
പ്രധാന വാർത്തകൾ
 Top