26 May Tuesday

ഹെൽപ്പ് ലൈനുമായി ഡിവൈഎഫ്‌ഐ

വെബ് ഡെസ്‌ക്‌Updated: Sunday Mar 29, 2020

 പത്തനംതിട്ട

ലോക്ഡൗണും നിരോധനാജ്ഞയും മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് സഹായവുമായി ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി. ജില്ലയിൽ ആയിരം ഹെൽപ് ലൈനാണ് ആരംഭിച്ചിരിക്കുന്നത്. ഭക്ഷ്യധാന്യ കിറ്റ്, പച്ചക്കറി, പാകം ചെയ്ത ഭക്ഷണം, മരുന്നുകൾ എന്നിവ ഹെൽപ് ലൈനിൽ വിളിച്ച് ആവശ്യപെടുന്നവർക്ക് എത്തിച്ചു നൽകും. യുവജന വളന്റിയർമാർ മുഖേനയാണ് സാധനങ്ങൾ വീട്ടിൽ എത്തിക്കുന്നത്. വിവിധ ഹോം ഡെലിവറി സേവനവും നടത്തും. സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ വിശാലമായ കോൾസെന്റർ സംവിധാനമാണ് പ്രവർത്തിക്കുന്നത്. 9895858666, 9895868666, 8590025849, 8590011044, 8590018240, 7012215574 എന്നീ കോൾ സെൻറർ  നമ്പരിൽ വിളിച്ചാൽ സംസ്ഥാനത്തും, ജില്ലയിലും എവിടെയും സേവനം ലഭ്യമാകുന്നതാണ്. ഇതിനു പുറമെയാണ് ജില്ലയിൽ ആയിരം ഹെൽപ് ലൈൻ കൂടി ആരംഭിച്ചിട്ടുള്ളത്. 
തിരുവല്ല 9544023047, ഇരവിപേരൂർ 9544622491, മല്ലപ്പള്ളി 8547579648, റാന്നി 9447101062, പത്തനംതിട്ട 9447783309, പെരുനാട് 9447795543.കോന്നി 8921134806, കൊടുമൺ 9946399254, അടൂർ 8943555234, പന്തളം 8547467165, കോഴഞ്ചേരി 9447092007 എന്നീ നമ്പരുകളിലും സേവനം ലഭ്യമാകുമെന്ന് ജില്ലാ സെക്രട്ടറി പി ബി സതീഷ് കുമാർ, പ്രസിഡന്റ്‌ സംഗേഷ് ജി നായർ എന്നിവർ അറിയിച്ചു.
 
 
പ്രധാന വാർത്തകൾ
 Top